
കണ്ണൂര്‍: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി നടക്കുന്ന വിവാദങ്ങള്‍ തള്ളി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് രംഗത്ത്.ശശി തരൂർ യുഡിഎഫിന്റെ അഭിമാനമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്കോട്ടിനെ കുറിച്ച് ചർച്ച നടത്തുന്നവർ യുഡിഎഫ് അധികാരത്തിൽ വരരുതെന്ന് കരുതുന്നവരാണ്. തരൂർ തണുപ്പ് കാലത്തിടുന്ന കോട്ടിനെക്കുറിച്ചാണോ ഈ ചർച്ചയെന്നും ഹസൻ പരിഹാസത്തോടെ ചോദിച്ചു.
മാധ്യമങ്ങൾ മാത്രമാണ് ശശി തരൂരിനെ ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്.ചെന്നിത്തല പറഞ്ഞത് ഏത് കോട്ടിനെ കുറിച്ചാണെന്ന് അറിയില്ല.ശശി തരൂർ തണുപ്പിനെ പ്രതിരോധിക്കുന്ന കോട്ട് ഇടുന്നതായി അറിയാം.തരൂർ നടത്തുന്നത് സമാന്തര പ്രവർത്തനം ആണെന്ന അഭിപ്രായം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ എതിർക്കും. ഏറ്റവും കൂടുതൽ വെള്ളക്കരം നൽകാനുള്ളത് സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളാണെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. കെ എം ഷാജിയുടെ എൽജിബിടിക്യൂ പരാമർശത്തിനെതിരേയും എം എം ഹസൻ പ്രതികരിച്ചു. കെ എം ഷാജി പറയുന്നത് വ്യക്തിപരമായ നിലപാട് ആണ്. യുഡിഎഫ് ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
The post ‘തണുപ്പ് കാലത്തിടുന്ന കോട്ടിനെക്കുറിച്ചാണോ?’; തരൂർ യുഡിഎഫിന്റെ അഭിമാനമെന്ന് എം എം ഹസൻ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]