
വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് കോട്ടയം റെയിൽവേ പൊലീസ് കേസെടുത്ത സംഭവത്തില്‍പ്രതികരണവുമായി സ്വര്‍ണ കടത്ത് കേസ് പ്രതി അര്ജുന് ആയങ്കി.നാഗർകോവിൽ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും വീഡിയോ പകര്‍ത്തിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.റെയില്‍വേ പോലീസും ലോക്കല്‍ പോലീസും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ ട്വിറ്ററിലൂടെയാണ് റെയില്‍വേക്ക് പരാതി നല്‍കിയതെന്നും ആയങ്കി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എനിക്കെതിരെ കൊടുത്തിട്ടുള്ള ഈ കള്ളക്കേസ് പിൻവലിക്കണമെങ്കിൽ എന്നെയും എന്റെ സുഹൃത്തിനെയും ആക്രമിച്ച S.Madhu എന്ന TTRക്കെതിരെ ഞാൻ കൊടുത്ത പരാതി പിൻവലിക്കണമെന്ന്.! ഈ കള്ളക്കേസിന്റെ പേരിൽ ജയിലിൽ പോവേണ്ടി വന്നാലും ശരി ഇതെന്റെ അഭിമാനപ്രശ്നമാണ്. എനിക്ക് വേണ്ടി സാക്ഷി പറയാൻ തയ്യാറാണെന്ന് പറഞ്ഞ് എന്റെ അനുഭവക്കുറിപ്പ് കണ്ട് ബന്ധപ്പെട്ട തത്സമയത്തെ ടി ട്രെയിനിലെ യാത്രക്കാരാണ് എന്റെ തെളിവ്.
സഹപ്രവർത്തകൻ ചെയ്ത തെമ്മാടിത്തത്തെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥവൃന്ധം ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്ത വാദിയെ പ്രതിയാക്കുന്ന ഈ കള്ളക്കേസ് നേരിടാൻ ഏതറ്റം വരെയും പോവാൻ ഞാൻ തയ്യാറാണ്. സത്യം എന്റെ ഭാഗത്താണ് അത് ഞാൻ തെളിയിക്കും.
The post ‘മർദ്ദിച്ചത് ടിടിഇ, റെയിൽവേ പൊലീസ് കേസെടുത്തില്ല’ട്രെയിന്‍ യാത്രകേസില് മറുവാദവുമായി അര്ജുന് ആയങ്കി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]