
ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പുമായി വിജയുടെ വാരിസ്. വിജയ് നായകനായ വാരിസ് ബോക്സ് ഓഫീസില്‍ നിന്ന് ഇത് വരെ നേടിയത് 130 കോടി രൂപ. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം കഴിഞ്ഞപ്പോഴാണ് ചിത്രം നൂറ് കോടി നേട്ടം സ്വന്തമാക്കിയത്. നാലാം ദിനം തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത് 16 കോടി രൂപയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
പിതാവിന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്’ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര് ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വാരിസ് കേരളത്തില്‍ ആദ്യ ദിനം 4.37 കോടി രൂപയാണ് നേടിയത്.
The post 100 കോടി നേട്ടം ‘ഈസിയാ’ കരസ്ഥമാക്കി വിജയ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]