

ഇടുക്കി: ഓണ്‍ലൈൻ റമ്മി കളിയില്‍ പണം നഷ്ടമായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കല്‍ റെജി – റെജീന ദമ്ബതികളുടെ മകൻ പി കെ റോഷ് (23) ആണ് മരിച്ചത്.
പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു
ബുധനാഴ്ച രാത്രി എട്ടരയ്ക്കാണ് റിസോര്‍ട്ടിനു സമീപമുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ ഇയാളെ സഹപ്രവര്‍ത്തകര്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അതേസമയം റോഷ് ഏറെ നാളായി ഓണ്‍ലൈന്‍ റമ്മി കളിയ്ക്ക് അടിമയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
ജോലി ചെയ്ത് ലഭിക്കുന്നതും കടം വാങ്ങിയും ലക്ഷങ്ങള്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിലെ ഏകമകനായ റോഷ്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് തന്റെ സഹോദരിക്ക് മാരക രോഗം ബാധിച്ചെന്നും സഹായം നല്‍കണമെന്നും സഹപ്രവര്‍ത്തകരോട് കള്ളം പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് ഇവര്‍ പിരിച്ച 80,000 രൂപ കഴിഞ്ഞ ദിവസം റോഷിന് നല്‍കിയിരുന്നു. ഈ പണവും ഇയാള്‍ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്നാണ് വിവരം.
ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.