
സ്വന്തം ലേഖകൻ
നാദാപുരം: ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിലെ പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം 83 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ.നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയുടേതാണ് വിധി. വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ സുരേഷിനെയാണ് ജഡ്ജി എം. ശുഹൈബ് ആണ് ശിക്ഷിച്ചത്.
മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. പിഴ സംഖ്യ മുഴുവന്‍ അതിജീവിതയ്ക്കു നല്‍കണം. 2018-19 വര്‍ഷങ്ങളിലായി പലതവണയാണ് പെണ്‍കുട്ടിയെ പ്രതി ഉപദ്രവിച്ചത്. ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും 20 വര്‍ഷം പ്രതിക്ക് ജയില്‍വാസം ഉറപ്പുവരുത്തുന്നതാണ് ശിക്ഷ.
കുട്ടി മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഘട്ടത്തിലാണ് നരിപ്പറ്റയില്‍ വീട്ടില്‍വച്ച് പീഡിപ്പിച്ചത്.പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതമാണ് കഠിന തടവ്. ഈ വകുപ്പിലെ പിഴ സംഖ്യ 20,000 രൂപ വീതമാണ്. ഈ തുക അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
354 ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം വീതം കഠിന തടവും 10,000 രൂപ വീതം പിഴയും 11 (സെക്ഷന്‍ 3) വകുപ്പു പ്രകാരം 3 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി 18 സാക്ഷികളെ ഹാജരാക്കിയ കേസില്‍ 15 രേഖകള്‍ തെളിവിനായി സമര്‍പ്പിച്ചു. പ്രതിയെ മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.
The post അശ്ലീല വീഡിയോ കാണിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 83 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]