
തിരുവനന്തപുരം∙ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി
.
ശിക്ഷാവിധിയിൽനിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത്
ർ മുൻകൈ എടുത്തു നടത്തിയ ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം.
കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ:
‘‘നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്.
അതിന് സാധ്യമായ എല്ലാ വഴിയും തേടണം. വധശിക്ഷ നീട്ടിവച്ചെന്ന ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്.
വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ.’’
കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല:
‘‘നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കൽ സാധ്യമാക്കിയ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർക്ക് കേരള ജനതയുടെ നന്ദി രേഖപ്പെടുത്തുന്നു.
ഇതാണ് കേരളത്തിന്റെ മാതൃക, മതത്തിനും മീതേ മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ മാതൃക. മോചനദ്രവ്യം നൽകി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാകുമെങ്കിൽ കേരള ജനത ഒറ്റക്കെട്ടായി ഒപ്പം നിൽക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.’’
ശശി തരൂര്‍ എംപി:
‘‘യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട
നിമിഷപ്രിയയുടെ കാര്യത്തിൽ വിവിധ ഇടപെടലുകൾ 2020 മുതൽ നടന്നിട്ടുണ്ടെങ്കിലും, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലാണ് ഇപ്പോള്‍ ഫലം കണ്ടത്.
യെമനില്‍ ഇന്ത്യയ്ക്ക് ഒരു എംബസിയുണ്ട്. എന്നാൽ യെമനിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യം കാരണം, 2015 ഏപ്രിൽ മുതൽ ജിബൂട്ടിയിലെ ഒരു ക്യാംപ് ഓഫിസിൽ നിന്നാണ് സനയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി പ്രവർത്തിക്കുന്നത്.
ഇതുകൊണ്ട് തന്നെ നമ്മുടെ നയതന്ത്രപരമായ ഇടപെടലുകൾ ഇതു വരെ വിജയിച്ചിട്ടില്ല.’’
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ:
‘‘നിമിഷപ്രിയയുമായി ബന്ധപ്പെട്ട് യെമനിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ പ്രതീക്ഷ നൽകുന്നതാണ്. വധശിക്ഷ മാറ്റിവച്ചതിൽ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിമിഷ പ്രിയയുടെ വിഷയത്തിൽ മോദി സർക്കാർ എടുക്കുന്ന നടപടികൾ ഏറെ ശ്രദ്ധാപൂർവമാണ്.’’
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]