
ന്യൂഡൽഹി∙ ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ളതും 1500 കിലോമീറ്റർ പ്രഹരശേഷിയുള്ളതുമായ ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ പരീക്ഷിച്ചു വിജയിച്ചതായി റിപ്പോർട്ട്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പ്രോജക്ട് വിഷ്ണുവിന് കീഴിൽ വികസിപ്പിച്ച ‘എക്സ്റ്റെൻഡഡ് ട്രാജെക്ടറി ലോങ് ഡ്യൂറേഷൻ ഹൈപ്പർ സോണിക് ക്രൂസ് മിസൈൽ (ഇ.ടി.–എൽഡിഎച്ച്സിഎം)’ ആണ് പരീക്ഷിച്ചതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്രൂസ് മിസൈലുകളേക്കാൾ ശേഷിയുള്ളതാണ് പുതിയ ക്രൂസ് വിവരം. ഇറാൻ–ഇസ്രയേൽ സംഘർഷം, വഷളാകുന്ന ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം എന്നീ സാഹചര്യങ്ങൾ നിലനിൽക്കവേയാണ് ഇന്ത്യൻ പ്രതിരോധ നിരയിലേക്ക് മറ്റൊരു അത്യാധുനിക ആയുധം കൂടി പ്രവർത്തസജ്ജമായത്.
പാക്കിസ്ഥാനുമായി തുർക്കി സഹകരണം മെച്ചപ്പെടുത്തുന്നതിനു പിന്നാലെ പ്രതിരോധരംഗം ആധുനികീകരിക്കാൻ ഇന്ത്യ ശ്രമം തുടരുകയാണ്. ബ്രഹ്മോസ്, അഗ്നി–5, ആകാശ് മിസൈൽ സംവിധാനങ്ങളുടെ പരിഷ്കരണവും ഇതിലുൾപ്പെടുന്നു.
∙ ഇ.ടി–എൽഡിഎച്ച്സിഎം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ചാകും മിസൈലിന്റെ പ്രവർത്തനം.
കംപ്രസറിനു പകരം എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ വായുവിൽനിന്നു വലിച്ചെടുക്കുന്ന ഓക്സിജന്റെ സഹായത്തോടെ ഇന്ധനം ജ്വലിപ്പിച്ച് പ്രവർത്തിക്കുന്നതാണ് സ്ക്രാംജെറ്റ് എൻജിന്റെ രീതി. സ്ക്രാംജെറ്റ് എൻജിനിലൂടെ മണിക്കൂറിൽ 11,000 കിലോമീറ്റർ ദൂരം കീഴടക്കാൻ മിസൈലിനാകും.
ബ്രഹ്മോസ് മിസൈലിന്റെ വേഗം മണിക്കൂറിൽ 3675 കിലോമീറ്ററാണ്.
റഡാറുകളുടെ കണ്ണിൽപെടാതെ പറക്കാനുള്ള സ്റ്റെൽത്ത് ശേഷിയും ക്രൂസ് മിസൈലിന് അധികമാണ്. ആയിരം മുതൽ 2000 കിലോ വരെ ഭാരം വഹിക്കാനാകുന്ന മിസൈൽ പരമ്പരാഗത, ആണവ പോർമുനകൾ വഹിക്കാൻ പ്രാപ്തിയുള്ളതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]