
ന്യൂയോർക്ക് ∙ 18 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം
ഇന്ന് ഉച്ചയ്ക്ക് 3ന് ഭൂമിയിൽ തിരിച്ചെത്തും. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് കലിഫോർണിയ തീരത്തിനു സമീപം പസിഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും.
പിന്നീടു യുഎസിലെ ജോൺസൺ സ്പേസ് സെന്ററിൽ ഒരാഴ്ച മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും. ഇതിനുശേഷമേ ശുഭാംശു ഇന്ത്യയിലേക്കു മടങ്ങൂ. ബഹിരാകാശത്ത് ശുഭാംശു ശുക്ല ഏഴു പരീക്ഷണങ്ങൾ പൂർത്തിയാക്കിയെന്ന് ഐഎസ്ആർഎ അറിയിച്ചു.
ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 433 മണിക്കൂറാണ് ഇവർ ചിലവഴിച്ചത്.
288 തവണ ഭൂമിയെ ചുറ്റി. 7.6 ദശലക്ഷം മൈലുകള് സഞ്ചരിച്ചു.
ആക്സിയം 4 പേടകത്തിൽ അദ്ദേഹത്തിന്റെ സഹയാത്രികരായ പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും കൂടെയുണ്ട്.
ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗൺ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 4.45ന് ബഹിരാകാശനിലയത്തിൽനിന്ന് അൺഡോക്ക് ചെയ്തു. ആശയവിനിമയത്തിലെ തകരാർ കാരണം 10 മിനിറ്റ് താമസിച്ചാണ് ഈ പ്രക്രിയ പൂർത്തിയാക്കിയത്.
ഇതേ തുടർന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിൽനിന്നു മടക്കയാത്ര തുടങ്ങി. 23 മണിക്കൂറോളം നീളുന്നതാണു യാത്ര.
പൂർണമായും സ്വയംനിയന്ത്രിതമായാണു ഡ്രാഗണിന്റെ ഇനിയുള്ള സഞ്ചാരം.
550 കോടി രൂപയാണ് ഇന്ത്യ ശുഭാംശുവിന്റെ യാത്രയ്ക്കായി ചെലവിട്ടത്. രാജ്യത്തിന്റെ സ്വപ്നപദ്ധതികളായ ഗഗൻയാൻ (2027), ഭാരതീയ അന്തരീക്ഷ് ഭവൻ സ്പേസ് സ്റ്റേഷൻ എന്നിവയിൽ നിർണായകമാകും ശുഭാംശുവിന്റെ അനുഭവങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]