
ഡമാസ്കസ് ∙ ദക്ഷിണ
യിലെ സുവൈദ നഗരത്തിൽ ബെദൂയിൻ, ഡ്രൂസ് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ. നൂറിലേറെ പേർക്കു പരുക്കേറ്റു.
എന്നാൽ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും സുരക്ഷാ സേനയിലെ 14 അംഗങ്ങളും ഉൾപ്പെടെ 89 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സമാധാനം പുനസ്ഥാപിക്കാൻ സർക്കാർ സേന സുവൈദ നഗരത്തിൽ പ്രവേശിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് നൗറദ്ദീൻ അൽ ബാബ പറഞ്ഞു.
സർക്കാർ സേനയെ അയച്ചെങ്കിലും ഏറ്റുമുട്ടൽ തുടരുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.
ന്യൂനപക്ഷമായ ഡ്രൂസ് വിഭാഗത്തിൽപെട്ടവരെ തട്ടിക്കൊണ്ടുപോകുന്നതു സമീപകാലത്തു പതിവായതാണു സംഘർഷത്തിലേക്കു നയിച്ചത്. ഡ്രൂസ് വിഭാഗത്തിൽപെട്ട
വ്യാപാരിയെ വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയിരുന്നു. സർക്കാർ സേനയിലെ ചില അംഗങ്ങൾ ബെദൂയിൻ വിഭാഗത്തിന് അനുകൂലമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഡ്രൂസ് വിഭാഗത്തോട് ആഭിമുഖ്യം പുലർത്തുന്ന ഇസ്രയേൽ ദക്ഷിണ സിറിയയിൽ മിലിറ്ററി ടാങ്കുകൾക്കു നേരെ ആക്രമണം നടത്തി.
ബഷാർ അൽ അസദിന്റെ ഭരണം അട്ടിമറിക്കപ്പെട്ടതിനു ശേഷം സിറിയയിൽ വിഭാഗീയ സംഘർഷങ്ങൾ പതിവാണ്. അൽ ഷരാ ഭരണകൂടത്തെ വിശ്വാസത്തിലെടുക്കാൻ ഡ്രൂസ് അടക്കമുള്ള വിഭാഗങ്ങൾക്കായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]