
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) 2023 വർഷത്തെ കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര സർക്കാരിന് കീഴിൽ പ്രതിരോധ മേഖലയിൽ ജോലി ആഗ്രഹിക്കുന വർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2023 ജൂലൈ 26 വരെ ഓൺലൈൻ വഴി അപേക്ഷകൾ നൽകാം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് പ്രസിദ്ധീകരിച്ച റിക്രൂട്ട്മെന്റ് വിജ്ഞാപന പ്രകാരം കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് 458 ഒഴിവുകളാണ് ഉള്ളത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവുകൾ താഴെ നൽകുന്നു.
21 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1996 ജൂലൈ 27 നും 2002 ജൂലൈ 26 നും ഇടയിൽ ജനിച്ചവരായിരിക്കണം.
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും, മറ്റ് സംവരണ വിഭാഗക്കാർക്കും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Constable (Driver) പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മിനിമം എസ്എസ്എൽസിയും അതുപോലെതന്നെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം.
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
കോൺസ്റ്റബിൾ ഡ്രൈവർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലെവൽ ത്രീ അനുസരിച്ച് ഉള്ള ശമ്പള പാക്കേജാണ് ലഭിക്കുക. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതോടൊപ്പം ലഭിക്കും.
Constable Driver റിക്രൂട്ട്മെന്റിന് ഒരുപാട് സെലക്ഷൻ കടമ്പകൾ കടക്കേണ്ടതുണ്ട്. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, പ്രാക്ടിക്കൽ ടെസ്റ്റ്, മെഡിക്കൽ തുടങ്ങിയവ പാസാക്കേണ്ടതുണ്ട്.
› താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ www.recruitment.itbpolice.nic.in എന്ന് വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം
› അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തേണ്ടതാണ്
› അപേക്ഷാഫോമിൽ ചോദിച്ചിരുന്ന വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക
› ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുക
› അപേക്ഷകൾ 2023 ജൂലൈ 26 വരെ സമർപ്പിക്കാം
The post എസ്എസ്എൽസിയും ലൈസൻസും ഉള്ളവർക്ക് ആർമിയിൽ അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]