
മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന ചട്ടവും കേരള മോട്ടോർ വാഹന ചട്ടങ്ങളും മോട്ടോർ വാഹന നികുതി നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തി ആൻഡ്രോയ്ഡ്
പ്ലാറ്റഫോമിൽ നിർമിച്ച് 29/05/2021 ൽ ബഹുമാനപ്പെട്ട കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു പ്രകാശനം നിർവഹിച്ച മൊബൈൽ അപ്ലിക്കേഷൻ ആണ് ‘Motor Vehicles Act and Rules’.
തുടർന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന അവശ്യ പ്രകാരം 24 സംസ്ഥാനങ്ങളുടെ മോട്ടോർ വാഹന ചട്ടങ്ങളും നികുതി നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തി അപ്ലിക്കേഷന്റെ പുതിയ പതിപ്പ് ഇറക്കിയിരിക്കുകയാണ്. ഭരണഘടന, മോട്ടോർ വാഹന നിയമം, ക്രിമിനൽ നിയമം മുതലായവ അടങ്ങുന്ന 60-ലധികം നിയമ പുസ്തകങ്ങൾ (Constitution, Criminal & MV laws with case laws) പൂർണ്ണമായും പരസ്യ ശല്യമില്ലാതെ ഉപയോഗിക്കാവുന്നതാണ്.
ആദ്യം ആൻഡ്രോയ്ഡ് പ്ലാറ്റഫോംമിൽ മാത്രം ലഭ്യമായിരുന്ന അപ്ലിക്കേഷൻ ഉപയോക്താക്കളുടെ ആവശ്യപ്രകാരം ആപ്പിൾ ios പ്ലാറ്റ്ഫോമിൽ കൂടി വികസിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് നടന്ന നാഷണൽ റോഡ് സേഫ്റ്റി കോൺഫറൻസ് ചടങ്ങിൽ വച്ച് പുതിയ പതിപ്പ് ബഹുമാനപ്പെട്ട രാജസ്ഥാൻ ഗതാഗത വകുപ്പ് മന്ത്രി ബ്രിജേന്ദ്ര സിംഗ് ഓല നിർവഹിച്ചു.
പുതിയ പതിപ്പിൽ മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും കൂടാതെ പ്രസക്തമായ സുപ്രീം കോടതി വിധികളോട് കൂടി ഇന്ത്യൻ ഭരണഘടനയും, IPC, CrPC, Evidence Act, Kerala Police Act, Police Manual ഉം ഉൾപെടുത്തിയിട്ടുണ്ട്. അതോടൊപ്പം റോഡ് നിയമങ്ങളെ പറ്റിയും അറിഞ്ഞിരിക്കേണ്ട മോട്ടോർ വാഹന നിയമങ്ങളെയും ചട്ടങ്ങളും ഉൾപ്പെടുത്തി മലയാളത്തിൽ ഒരു ബുക്ക് കൂടി ഉൾപെടുത്തിയിട്ടുണ്ട്. അപ്ലിക്കേഷൻ വികസിപ്പിച്ചത് എറണാകുളം RT ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ആയ സി. എം അബ്ബാസ് ആണ്.
എപ്പോഴും അപ്ഡേറ്റ് ചെയ്ത നിയമ പുസ്തകങ്ങൾ ലഭിക്കണം എന്ന ക്രിയാത്മക ചിന്തയോടെ, ഒരു ഓട്ടോ അപ്ഡേറ്റ് പ്ലാറ്റ്ഫോമിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്, ആയതിനാൽ ആപ്ലിക്കേഷനിലെ പുസ്തകങ്ങളെ ഓരോ തവണയും ഏറ്റവും പുതിയ ഭേദഗതികളിലേക്ക് സ്വയം അപ്ഡേറ്റ് ചെയ്യപ്പെടും. കൂടാതെ ഉപയോക്താക്കൾക്ക് അപ്ഡേറ്റ് ചെയ്ത ചട്ടങ്ങളുടെ ഏകദേശം 15,000 പേജുകൾ റഫർ ചെയ്യാനും തിരയാനും കണ്ടെത്താനും കഴിയും.
The post ഇനി മോട്ടോർ വാഹന നിയമങ്ങളെക്കുറിച്ച് കൺഫ്യൂഷൻ വേണ്ട! എല്ലാം വ്യക്തമായി, കൃത്യമായി ഈ ആപ്പിലുണ്ട് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]