
തിരുവമ്പാടി :
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവർക്കായുള്ള പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ആധ്യക്ഷത വഹിച്ചു.
താമരശ്ശേരി കോർപ്പറേറ്റ് മാനേജർ റവ ഫാ .ജോസഫ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ (സ്കൂൾ മാനേജർ ), ബോസ് ജേക്കബ് (ജില്ലാ പഞ്ചായത്ത് മെമ്പർ ), ഷൈനി ബെന്നി ഗ്രാമ പഞ്ചായത്തംഗം ) ജോളി ജോസഫ് (പ്രധാനാ ധ്യാപകൻ, ), വിത്സൺ.
ടി.മാത്യു (പ്രസിഡണ്ട് , പി.ടി.എ ), സണ്ണി കോയിപ്പുറം (വൈസ്.പ്രസിഡണ്ട് പി.ടി.എ ), അനുപമ സജീവ് (പ്രസിഡണ്ട്, എം.ടി.എ), ജിമ്മി ജോസഫ് ( അധ്യാപക പ്രതിനിധി), എൽസ റോസ് വിത്സൺ (വിദ്യാർത്ഥി പ്രതിനിധി), ഷാംലി മരിയ ഷാനി (പുരസ്കാര ജേതാക്കളുടെ പ്രതിനിധി)എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ആന്റണി കെ.ജെ സ്വാഗതവും ജസ്റ്റിൻ ജോസഫ് നന്ദിയും പറഞ്ഞു.
The post പ്രതിഭാസംഗമവും പ്രതിഭാസംഗമവും പുരസ്കാരവിതരണവും സംഘടിപ്പിച്ചു. appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]