
കീവ്: ഉക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ ജന്മനാടായ ക്രൈവി റിയ പട്ടണത്തില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. 28 പേര്‍ക്കു പരുക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. സമീപ പട്ടണണമായ ഉമനില് ഏപ്രിലില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 23 പേര് കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവില്‍ ശക്തമായ ഡ്രോണ്‍ ആക്രമണം നടന്നു. ഒട്ടേറെ കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ടായി.
14 ക്രൂസ് മിസൈലുകളും നാല് ഇറാന് നിര്‍മിത ഡ്രോണുകളും വീഴ്ത്തിയതായി ഉക്രൈന് അവകാശപ്പെട്ടു. ബഹ്മുതിലും ഡോണെറ്റ്സ്കിലും ഉക്രൈന് സേന കനത്ത പ്രത്യാക്രമണം തുടരുന്നു. ഏഴ് ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതായി ഉക്രൈന് അവകാശപ്പെട്ടു. ഇതേസമയം, പാശ്ചാത്യരാജ്യങ്ങള്‍ യുക്രെയ്നിനു നല്കിയ സൈനിക വാഹനങ്ങളില്‍ 2530% നശിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് മോസ്കോയില്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ആക്രമണം നേരിടാന്‍ റഷ്യയില്‍ പട്ടാളനിയമത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]