കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലിംഗ് എജ്യൂക്കേറ്റേഴ്സ് നിയമനം
കാസർകോട് കുടുംബശ്രീ കമ്മ്യൂണിറ്റി കൗസിലിംഗ് എജ്യുക്കേറ്റേർസിനെ ഓണറേറിയം : അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം/ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. അപേക്ഷകർ കുടുംബശ്രീ അംഗമായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന. മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന കന്നഡ/മലയാളം ഭാഷയിൽ പ്രാവീണ്യമുളളവർക്കാണ് അവസരം.
അഭിമുഖം ജൂൺ 15ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ.
തിരുവനന്തപുരം
ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജിലെ പി.ടി.എ, സി.സി.ഇ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ കം സാനിട്ടറി വർക്കർ, വാച്ച്മാൻ താത്കാലിക തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 19ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് കോളജിലെത്തണം. ഫോൺ: 0471 2300484.
ഹൈസ്കൂൾ ടീച്ചർ അഭിമുഖം
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ: 255/2021), ഹൈസ്കൂൾ ടീച്ചർ (നാച്വറൽ സയൻസ് (കാറ്റഗറി നമ്പർ 384/2020) തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 14, 15, 16 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ മേഖലാ ഓഫിസിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്ത് ഹാജരാക്കേണ്ടതാണ്.
അധ്യാപക ഒഴിവ്
പൂക്കോട്ടൂര്‍ ഗവ. ഹായര്‍സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി എക്കണോമിക്സ് (നീനിയര്‍), എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയര്‍) തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 15 (വ്യാഴം) രാവിലെ 10 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0483 2771999
പ്രതീക്ഷാ ഭവനിൽ നിയമനം
മലപ്പുറം : തവനൂർ പ്രതീക്ഷാഭവനിൽ മൾട്ടി ടാസ്ക് പ്രൊവൈഡർ (8 ഒഴിവുകൾ), സൈക്കോളജിസ്റ്റ് (1 ഒഴിവ്) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയിച്ചവർക്ക് മൾട്ടി ടാസ്ക് പ്രൊവൈഡർ തസ്തികകളിലേക്കും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. സമൂഹത്തോട് പ്രതിബദ്ധതയുള്ള, സേവന തൽപരരായവരായിരിക്കണം അപേക്ഷകർ. സമാന തസ്തികയിൽ മുൻപരിചയമുളളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുളളവർ [email protected] എന്ന മെയിൽ അഡ്രസ്സിലേക്ക് ജൂൺ 16 ന് മുമ്പ് ബയോഡാറ്റ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0494 269 9050, [email protected]
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ല, മലയാളത്തിലും (ഇൻസ്ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ ഡിസൈൻ സോഫ്റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം. അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്കുള്ള അഭിമുഖത്തിൽ നടക്കുക കരാർ അടിസ്ഥാനത്തിൽ
കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനായി 16/06/2023 ന് രാവിലെ 10.30 ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ എ ബ്ലോക്കിലുള്ള കോൺഫറൻസ് ഹാൾ II- ൽ വാക്ക്- ഇൻ- ഇന്റർവ്യൂ നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും മുകളിൽ സൂചിപ്പിച്ച കോൺഫറൻസ് ഹാളിൽ രാവിലെ 09.30 ന് പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്യണം.
യോഗ്യത
സിവിൽ എഞ്ചിനീയറിംഗിൽ 65 ശതമാനം മാർക്കോടെ ബിരുദം.
പ്രധാന ഹോസ്പിറ്റലുകൾ/ എൻജിനീയറിങ് പ്രോജക്ടുകളുടെ നടത്തിപ്പിൽ യോഗ്യത നേടിയ 2 വർഷത്തെ പരിചയം.
പ്രതിഫലം:
പ്രതിമാസം 40,000/- രൂപ (ഏകീകരിച്ചത്)
കാലാവധി: 179 ദിവസം
ഒഴിവുകളുടെ എണ്ണം: 1 (ഒന്ന്)
പ്രായപരിധി:18-36. 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടുന്നു) മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. മറ്റ് പിന്നോക്ക സമുദായങ്ങൾക്കും എസ്സി/ എസ്ടി ഉദ്യോഗാർത്ഥികൾക്കും സാധാരണ പ്രായപരിധിയിൽ ഇളവിന് അർഹതയുണ്ട്മുകളിൽ പറഞ്ഞ യോഗ്യതയുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇനിപ്പറയുന്ന രേഖകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിൽ ഹാജരാകാവുന്നതാണ്:
Proof of age
Proof of qualification & experience
CV/Bio data
Recent passport size ഫോട്ടോ
മേൽപ്പറഞ്ഞ രേഖകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് പ്രവേശിപ്പിക്കില്ല. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് ടിഎ/ ഡിഎ അനുവദിക്കുന്നതല്ല. ഉദ്യോഗാർത്ഥികളുടെ എണ്ണം 40- ൽ കൂടുതലാണെങ്കിൽ (നാല്പത്) ഒബ്ജക്ടീവ് ടൈപ്പ് എഴുത്ത് പരീക്ഷ നടത്തും. തിരുവനന്തപുരം ഫോൺ: 0471-2522278, വെബ്സൈറ്റ്- www.rcctvm.gov.in
The post കുടുംബശ്രീയിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]