ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ്ഭൂഷണ് സിങ്ങിനെതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് പട്യാല ഹൗസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തെളിവില്ലാത്തതിനാല്‍ പോക്സോ കേസ് അവസാനിപ്പിക്കണമെന്നാണ് പോലീസിന്റെ ആവശ്യം. വിഷയം ജൂലായ് നാലിന് കോടതി പരിഗണിക്കും.
അതിനിടെ ബ്രിജ്ഭൂഷണിന് എതിരായ മറ്റ് ലൈംഗികാതിക്രമ പരാതികളില്‍ പോലീസ് റോസ് അവന്യൂ കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി എംപികൂടിയായ സിങ് ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ആരോപണം. അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് താരങ്ങള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചിരുന്നു. തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന പ്രസ്താവനയും നടത്തിയിരുന്നു. എന്നാല്‍ മെഡലുകള്‍ ഒഴുക്കാനുള്ള നീക്കത്തില്‍നിന്ന് അവസാന നിമിഷം താരങ്ങള്‍ പിന്മാറി. കര്‍ഷക നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്.
പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായും ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. പരാതികളില്‍ ഈ മാസം 15-നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
The post പോക്സോ റദ്ദാക്കണമെന്ന് പോലീസ്; ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമർപ്പിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]