കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡി ആര് ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഡിആര്‍ഐ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ഈ മാസം നാലാം തീയതി അബുദാബിയില്‍ നിന്ന് നാലരക്കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചെന്നാണ് കേസ്. സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഡിആര്‍ഐ ഇവരെ പിടികൂടുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വിവരം ഡിആര്‍ഐക്ക് ലഭിച്ചു. അബുദാബിയില്‍ നിന്നടക്കം നിരവധി സ്ഥലങ്ങളില്‍ നിന്ന് 80 ലക്ഷത്തിന്റെ സ്വര്‍ണം പ്രതികള്‍ കടത്തിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടിയാണ് സ്വര്‍ണക്കടത്ത് നടക്കുന്നതെന്നാണ് ഡിആര്‍ഐ സംഘത്തിന്റെ നിഗമനം. തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിടികൂടി ചോദ്യം ചെയ്യുന്നത്.
The post വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡിആര്‍ഐ ചോദ്യം ചെയ്യുന്നു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]