
ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ദിവസം ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ റിമാൻഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ചെന്നൈയിലെ പ്രിൻസിപ്പിൾ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി തള്ളി. മന്ത്രി ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ അപേക്ഷ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബാലാജിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജിയും ഡിഎംകെ സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി ഇന്ന് തന്നെ പരിഗണിക്കും.
അതേസമയം, ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഇന്ന് പരിഗണിക്കണമെന്ന മുതിർന്ന അഭിഭാഷകൻ എൻആർ ഇളങ്കോയുടെ ആവശ്യം ജസ്റ്റിസ് നിഷ ബാനുവും ജസ്റ്റിസ് ഭരത ചക്രവർത്തിയും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് അംഗീകരിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ് സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. ഇന്നലെ സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തിയിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]