കൊല്ലം: എഐ ക്യാമറയില്‍ പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റ് ഇളക്കി മാറ്റി കറങ്ങി നടന്ന യുവാവ് പിടിയില്‍.
കൊല്ലം കടയ്ക്കല്‍ തട്ടത്തുമല സ്വദേശി അഭിജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ഇയാളുടെ വാഹനം പോലീസ് പിടിച്ചെടുത്തു. കൂടാതെ ഇയാളുടെ ബുള്ളറ്റിന് രൂപമാറ്റം വരുത്തിയതാണെന്നും കണ്ടെത്തി.
അമിത വേഗതയില്‍ ബൈക്കോടിച്ചതിനും വാഹനം ഓടിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനുമടക്കം 15,500 രൂപ പിഴയായി ഈടാക്കി. പ്രതി കടയ്ക്കല്‍ നിന്നും ചിതറയിലേയ്ക്ക് പോകുന്ന വഴിയിലാണ് മോട്ടോര്‍ വാഹന വകുപ്പ് സംഘത്തിന്റെ പിടിയിലായത്. മോട്ടോര്‍ വാഹനവകുപ്പിന്റെ കൊല്ലം എൻഫോഴ്സ് ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
The post ബുള്ളറ്റിന്റെ നമ്ബര്‍ പ്ലേറ്റ് രൂപമാറ്റം വരുത്തിയത് എഐ ക്യാമറയുടെ പിടിയിലാകാതിരിക്കാന്‍; ചെന്നുപെട്ടത് മോട്ടോര്‍ വാഹന വകുപ്പ് സംഘത്തിന്റെ മുന്നില്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]