ലണ്ടൻ: ഖലിസ്ഥാൻ നേതാവ് അവതാർ സിങ് ഖണ്ഡ ലണ്ടനില്‍ മരിച്ചെന്ന് റിപ്പോർട്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന പ്രതിഷേധത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഖണ്ഡ. ബർമിംഗ്ഹാമിലെ സാൻഡ്വെൽ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം.
രക്താർബുദത്തിന് ചികിത്സയിലായിരുന്ന ഖണ്ഡയെ രണ്ടാഴ്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ടുകള്‍. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ക്യാൻസറിനെ തുടർന്ന് രക്തം കട്ടപിടിച്ചുണ്ടായ വിഷബാധയാണെന്നാണ് സൂചന.
അതേസമയം. ഖണ്ഡ രക്തസാക്ഷിയാണെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് മരണത്തിന് പിന്നിലെന്നും ആരോപിച്ച് ഖലിസ്ഥാൻ അനുകൂലികള്‍ രംഗത്തെത്തി. വിഷം ഉള്ളിൽ ചെന്നാണ് അവതാർ ഖണ്ഡ മരിച്ചതെന്നാണ് ഇവരുടെ ആരോപണം.
‘വാരിസ് പഞ്ചാബ് ദേ’ സംഘടന തലവനും ഖലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുയായികളിലൊരാളായ ഖണ്ഡ യുകെയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. രഞ്ജോദ് സിങ് എന്നും ഖണ്ഡ അറിയപ്പെടാറുണ്ട്. ഖലിസ്ഥാൻ തീവ്ര ആശയങ്ങൾ സിഖ് യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
The post ഖലിസ്ഥാൻ നേതാവ് അവതാർ സിങ് ഖണ്ഡ ലണ്ടനിൽ മരിച്ചെന്ന് റിപ്പോർട്ട് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]