കോഴിക്കോട്: അനിയന്ത്രിതമായ വിലക്കയറ്റത്തെ തുടര്‍ന്ന് കോഴിക്കടകള്‍ അടച്ചിട്ട് ജില്ലയിലെ ചിക്കൻ വ്യാപാരി സമിതി നടത്തിയ സമരം പിൻവലിച്ചു.
ഫാമുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതിനാലാണ് സമരം പിൻവലിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദിനംപ്രതിയെന്നോണം വര്‍ധിച്ചുകൊണ്ടിരുന്ന കോഴിവില ഇനി കൂടില്ലെന്നും തുടര്‍ദിവസങ്ങളില്‍ ആനുപാതികമായി കുറച്ചുകൊണ്ടുവരുമെന്നും ഫാമുടകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനവ്യാപകമായി ചിക്കൻ വ്യാപാരി സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരം വ്യാഴാഴ്ച കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ നടക്കും.
ജില്ലയില്‍ ബുധനാഴ്ച ചിക്കൻ വ്യാപാരി സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. 15, 16 ദിവസങ്ങളില്‍ നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്. മലപ്പുറത്ത് ഫാമുടമകളുമായി നടന്ന ചര്‍ച്ചയില്‍ കെ.പി.എഫ്.എ പ്രതിനിധികള്‍, വി.എച്ച്.എല്‍ പ്രതിനിധി രാമചന്ദ്രൻ, എൻ.പി.എം.എ ശ്രീനിവാസൻ, എം.ബി.എസ് മോഹൻദാസ് എന്നീ കമ്ബനി പ്രതിനിധികളും ചിക്കൻ വ്യാപാരി സംസ്ഥാന ട്രഷറര്‍ കെ.വി. റഷീദ്, ജില്ല സെക്രട്ടറി മുസ്തഫ കിണാശ്ശേരി, ഫിറോസ് പൊക്കുന്ന് എന്നിവരുമാണ് പങ്കെടുത്തത്. ബക്രീദ് മുന്നില്‍കണ്ട് ചിക്കൻ പൂഴ്ത്തിവെക്കുന്നതിനാലാണ് വില വര്‍ധിക്കുന്നതെന്നായിരുന്നു ചിക്കൻ വ്യാപാരികളുടെ വാദം
The post സമരം പിന്‍വലിച്ചു; കോഴിക്കോട് ജില്ലയിലെ കോഴിക്കടകള്‍ തുറക്കും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]