
പലരും പലവിധത്തിലാണ് മാതൃ ദിനം ആഘോഷിക്കുന്നത്.
മാതൃദിനത്തില്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത കാര്യം പുറത്തുവിട്ടാണ് നടി അഭിരാമി വ്യത്യസ്തയായത്. ഈ വലിയ സന്തോഷ വാര്‍ത്ത അഭിരാമി തന്നെയാണ് പങ്കുവച്ചത്. ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് തങ്ങള്‍ മാതാപിതാക്കള്‍ ആയിരിക്കുന്നു എന്ന വാര്‍ത്തയുമായാണ് അഭിരാമി ഇത്തവണ മാതൃദിന ആശംസ പങ്കുവച്ചത്.
ഭര്‍ത്താവ് രാഹുലും താനും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വര്‍ഷമായെന്നും. കല്‍ക്കിയെന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്നും അറിയിച്ചിരിക്കുകയാണ് താരം. എല്ലാവരുടെയും പ്രാര്‍ഥനകളും അനുഗ്രഹവും ഉണ്ടാകണമെന്നും അഭിരാമി പറയുന്നു.
”പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിന ആശംസകള്‍. ഞാനും എന്റെ ഭര്‍ത്താവ് രാഹുലും കല്‍ക്കി എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ്. ഞങ്ങള്‍ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെയെല്ലാം അനുഗ്രഹാശിംസുകള്‍ ഞങ്ങള്‍ക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”- അഭിരാമി കുറിച്ചു.
2009ലാണ് ഹെല്‍ത്ത് കെയര്‍ ബിസിനസ്സ് കണ്‍സള്‍ട്ടന്റായ രാഹുല്‍ പവനനുമായുള്ള അഭിരാമിയുടെ വിവാഹം. ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആരാധകരാണ് അഭിരാമിക്ക് ആശംസകള്‍ നേര്‍ന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ സജീവമായിരുന്ന താരമാണ് അഭിരാമി. ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് എന്നീ സിനിമകളില്‍ നായികയായി എത്തിയ താരം പിന്നീട് തമിഴില്‍ സജീവമാകുകയായിരുന്നു. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗരുഡന്’ ആണ് അഭിരാമിയുടെ പുതിയ ചിത്രം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]