
വിവാദ സിനിമായായ ‘ദി കേരള സ്റ്റോറി’എന്ന സിനിമയുടെ സംവിധായകന് സു?ദീപ്തോ സെനും നടി ആദാ ശര്‍മയും വാഹനാപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടമുണ്ടായത്. ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും സുരക്ഷിതരായി ഇരിക്കുന്നുവെന്നുമാണ് ഇരുവരും ട്വീറ്റ് ചെയ്തത്.
കരിംനഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടയിലാണ് ഇരുവര്‍ക്കും അപകടമുണ്ടായത്.
”കരിംനഗറില്‍ യുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെണ്മക്കളെ രക്ഷിക്കാനാണ് ഞങ്ങള്‍ സിനിമ ചെയ്തത്”.- സുദീപ്തോ സെന്‍ ട്വീറ്റ് ചെയ്തു.
”എനിക്ക് സുഖമാണ് സുഹൃത്തുക്കളെ. ഞങ്ങളുടെ അപകടത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കാരണം ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ടീം മുഴുവനും, ഞങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നു. ഗൗരവമായി ഒന്നുമില്ല. വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ല. ഉത്കണ്ഠകള്‍ക്ക് നന്ദി.”- ആദാ ശര്‍മ ട്വീറ്റ് ചെയ്തു.
മെയ് അഞ്ചിന് റിലീസ് ചെയ്ത ദി കേരള സ്റ്റോറി ഒന്‍പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലാണ് ചിത്രം ഇടം പിടിച്ചത്. ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം ആയിരിക്കുകയാണ് ദി കേരള സ്റ്റോറി. ഷാരൂഖ് ഖാന് ചിത്രം പത്താന് ആണ് ഒന്നാം സ്ഥാനത്ത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]