
അനധികൃത ഖനനം നടത്തിയതിൽ തിരുവനന്തപുരത്തെ ക്വാറിക്ക് ഹരിത ട്രിബുണൽ വിധിച്ച 41 .46 കോടി പിഴ തുകക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസുമാരായ കെ. എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. അതേസമയം ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു .
കോവെനന്റ് സ്റ്റോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഹരിത ട്രിബുണൽ 41 .46 കോടി രൂപ പിഴയായി ചുമത്തിയത് . ചട്ടലംഘനം നടത്തിയതിനും അനുവദിച്ചതിൽ കൂടുതൽ ഖനനം നടത്തിയതിലാണ് പിഴ ഈടാക്കിയത് . ഈ പിഴ തുകയിൽ ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത് .
ക്വാറി ഉടമക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അധിക ഖനനനം നടത്തിയാൽ പോലും ചട്ടപ്രകാരം റോയൽറ്റി അടച്ചാൽ മതിയെന്ന് അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു , അഭിഭാഷകരായ ശ്രീറാം പ്രകട , എം എസ് വിഷ്ണു ശങ്കർ എന്നിവർ പറഞ്ഞു . ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടുവെങ്കിലും പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളിൽ സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]