ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 തുടക്കം മുതല്‍ ഒരു താല്‍ക്കാലിക വ്യവസ്ഥ മാത്രമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനാ ശില്പികള് ബുദ്ധിപൂര്‍വ്വം സ്ഥാപിച്ചതാണ് ഈ വ്യവസ്ഥയെന്നും ഷാ പറഞ്ഞു. നിയമനിര്‍മ്മാണം നന്നായി തയ്യാറാക്കിയാല്‍ ഒരു കോടതിക്കും വിശദീകരണം നല്‍കേണ്ട ആവശ്യം വരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
പാര്‍ലമെന്റ് വളപ്പില്‍ നിയമനിര്‍മ്മാണ കരട് രൂപീകരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിര്‍മ്മാണ രേഖകള്‍ തയ്യാറാക്കുന്നതില്‍ വൈദഗ്ധ്യം ആവശ്യമാണ്. നിയമനിര്‍മ്മാണ ഡ്രാഫ്റ്റിംഗ് ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്നും, അറിവില്ലായ്മ നിയമങ്ങളെയും മുഴുവന്‍ ജനാധിപത്യ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുക മാത്രമല്ല, ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഏതൊരു ജനാധിപത്യ രാജ്യത്തിനും നിയമനിര്‍മ്മാണ ഡ്രാഫ്റ്റിംഗ് പ്രധാനമാണ്. അതിനാല്‍ ഇതിലെ വൈദഗ്ദ്ധ്യം കാലക്രമേണ മാറുകയും വര്‍ദ്ധിക്കുകയും കൂടുതല്‍ കാര്യക്ഷമമാവുകയും വേണം. ജനാധിപത്യത്തിന്റെ മൂന്ന് പ്രധാന സ്തംഭങ്ങളാണ് ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി. ഇവയുടെ അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ മുഴുവന്‍ ജനാധിപത്യ ഭരണ സംവിധാനവും ഉണ്ടാക്കാന്‍ ശ്രമിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ജനക്ഷേമവും ജനങ്ങളുടെ പ്രശ്നങ്ങളും പരിഗണിക്കുകയും നിയമപരമായി അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് നിയമസഭയുടെ പ്രവര്‍ത്തനമെന്നും ഷാ പറഞ്ഞു. പാര്‍ലമെന്റിന്റെയും കേന്ദ്രമന്ത്രിസഭയുടെയും രാഷ്ട്രീയ ഇച്ഛാശക്തിയെ നിയമമാക്കി മാറ്റുകയാണ് നിയമനിര്‍മ്മാണ വകുപ്പിന്റെ പ്രവര്‍ത്തനമെന്നും ഷാ പറഞ്ഞു. ഡ്രാഫ്റ്റിംഗ് ലളിതവും വ്യക്തവുമാണെങ്കില്‍, നിയമത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാനും എളുപ്പമാകും. മാത്രമല്ല നടപ്പാക്കുന്നതിലെ പിഴവുകള്‍ ഒഴിവാക്കാനും ഇത് സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.
The post ‘ആര്‍ട്ടിക്കിള്‍ 370 ഭരണഘടനാ ശില്പികള് ബുദ്ധിപൂര്‍വ്വം സ്ഥാപിച്ചത്’; അമിത് ഷാ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]