സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷമദ്യ ദുരന്തം. വ്യാജ മദ്യം കഴിച്ച് രണ്ട് സ്ഥലത്തുമായി പത്ത് പേർ മരിച്ചു. നിരവധി പേരാണ് ചികിത്സയിലുള്ളത്. മരിച്ച പത്ത് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്.
ഇരു സ്ഥലങ്ങളിലുമായി വെള്ളിയാഴ്ചയും ഇന്നലെയുമാണ് ആളുകൾ വ്യാജ മദ്യം കഴിച്ചത്. സംഭവത്തിന് പിന്നാലെ ദുരന്ത മേഖലയിലെ പൊലീസ്, എക്സൈസ് ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തു.
വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ആറ് പേരാണ് മരിച്ചത്. എക്കിയാർകുപ്പം സ്വദേശികളാണ് മരിച്ചത്. ചെങ്കൽപട്ട് ജില്ലയിൽ മധുന്തഗത്താണ് ദുരന്തം. വെള്ളിയാഴ്ച രണ്ട് പേരും ഇന്നലെ ദമ്പതികളുമാണ് ഇവിടെ മരിച്ചത്. പത്ത് മരണങ്ങളും വ്യാജ മദ്യം കഴിച്ചാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
വില്ലുപുരം ജില്ലയിലെ മരക്കാനത്തിനടുത്ത് എക്കിയാർകുപ്പം സ്വദേശികളായ ആറ് പേരാണ് ഞായറാഴ്ച മരിച്ചത്. ചെങ്കൽപട്ട് ജില്ലയിലെ മധുരന്തഗത്ത് വെള്ളിയാഴ്ച രണ്ട് പേരും ഞായറാഴ്ച ദമ്പതികളും മരിച്ചു. ചികിത്സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്.
രണ്ട് ദുരന്തങ്ങളും വ്യത്യസ്ത പ്രദേശത്താണ്. ഇവ തമ്മിൽ ബന്ധമുണ്ടോ എന്നതിന്റെ തെളിവുകൾ ഇപ്പോൾ ലഭിച്ചിട്ടില്ല. ഇക്കാര്യമടക്കമുള്ളവ അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
The post തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം..! വ്യാജ മദ്യം കഴിച്ച് പത്ത് പേർ മരിച്ചു..! നിരവധി പേർ ചികിത്സയിൽ..! ദുരന്ത മേഖലയിലെ പൊലീസ്, എക്സൈസ് ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]