
തൃശ്ശൂര്‍: അന്തസ്സംസ്ഥാന സഹ കരണസംഘങ്ങള്ക്കുള്ള ഇളവുകളും സഹായങ്ങളും ശക്തി പ്രാപിക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സഹകരണമന്ത്രാലയം നടപ്പാക്കിയതോടെ വന്‍കുതിപ്പ് നേടി മേഖല. സംഘങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല ഇടപാടുകളിലും വന്‍കുതിപ്പാണ് ഉണ്ടാകുന്നത്. മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പ് റേറ്റീവ് സൊസൈറ്റീസ് എന്ന ഇത്തരം സംഘങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി ഉദാരമാക്കിക്കൊണ്ട് നിയമമാറ്റം 2002- ലാണ് കേന്ദ്രം നടപ്പാക്കിയത്. ഇതോടെ ഇത്തരം സംഘങ്ങളുംടെ വളര്‍ച്ച ആരംഭിച്ചു.
2002 വരെ ഇത്തരം 297 സം ഘങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 1525 ആയി. പതിനായിരത്തി ലേറെ ശാഖകളുമുണ്ട്. കേരളത്തിലും വന്‍ മുന്നേറ്റമാണ് അന്തസ്സംസ്ഥാന സഹകരണ സംഘങ്ങള്‍ കൈവരിക്കുന്നത്. കേരളം ആസ്ഥാനമാക്കി 29 സംഘങ്ങളുണ്ട്. രാജ്യത്ത് ഒന് പതാം സ്ഥാനത്താണ് കേരളം. ഈ വര്‍ഷം ഇതുവരെ 49 സം ഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലായി രുന്ന മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേ റ്റീവ് സൊസൈറ്റികള്‍ കേന്ദ്രസ ഹകരണവകുപ്പിന്റെ കീഴിലാ യതോടെയാണ് വന്‍കുതിപ്പ്
ഇവയുടെ പ്രവര്‍ത്തനം സുതാര്യവും ശക്തവുമാക്കാനായി പ്രത്യേക തിരഞ്ഞെടുപ്പ് ഓഫീസര്‍, സ്ഥിരം പി.ആര്.ഒ. ഓംബുഡ്സ്മാന് എന്നിവരെയും നിയോഗിച്ചു. 1986-ല്‍ പ്രത്യേക നിയമത്തിലൂടെ നിലവില്‍ വന്നതാണ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍. കേന്ദ്ര സഹകരണവകുപ്പിന്റെ നിയന്ത്രണത്തില്‍ കേന്ദ്ര രജിസ്ട്രാറുടെ കീഴില്‍ ഒന്നിലേറെ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനമേഖല കളാക്കി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സൊസൈറ്റികളാണിത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]