
കോഴിക്കോട് : മുസ്ലിം ലീഗിനെ എല്‍ഡിഎഫിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസില്‍ വെച്ചാല്‍ മതിയെന്ന് സിപിഎമ്മിന് കെ എം ഷാജിയുടെ മറുപടി.
മുസ്ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമര്‍ശം അംഗീകാരമാണ്. എന്നാല്‍ ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസില്‍ വെച്ചാല്‍ മതി. ബിജെപിക്കെതിരെ ഒന്നിക്കണമെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ സിപിഎമ്മിന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയില്ല. ആരുമായും ഒന്നിക്കാത്ത പാര്‍ട്ടി സിപിഎമ്മാണെന്നും കെ എം ഷാജി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ നിലപാടുകളെ ലീഗ് പലപ്പോഴും വിമര്‍ശിച്ച് സംസാരിച്ചിട്ടുണ്ട്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മുതലാളി പറഞ്ഞത് അനുസരിച്ച് മൂളി നില്ക്കല് അല്ല ജനാധിപത്യം. സിപിഐയെ പോലെ സിപിഎം പറയുന്നത് കേട്ട് നില്ക്കുന്ന പാര്‍ട്ടിയല്ല ലീഗെന്ന് ഗോവിന്ദന് മാഷ് മനസിലാക്കണം. അത് മനസ്സിലാക്കി വേണം മുന്നണിയിലേക്ക് ക്ഷണിക്കാനെന്നും കെഎം ഷാജി പറഞ്ഞു. കോഴിക്കോട് കുറ്റിച്ചിറയില്‍ ലീഗ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി .
ലീഗിനെ പിണക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് ഈയടുത്ത കാലത്ത് സിപിഎം കൈക്കൊള്ളുന്നത്. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായാണ് ലീഗിനെ സിപിഎം കണ്ടിട്ടുള്ളതെന്നായിരുന്നു എംവി ഗോവിന്ദന് ഒരുവേളയില്‍ വിശദീകരിച്ചത്. ഇതിന് പിന്നാലെയാണ് കെഎം ഷാജിയുടെ വിശദീകരണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]