കാമുകനൊപ്പം ശരീരത്തിലെ ഒരു ഭാഗം പാചകം ചെയ്ത് കഴിച്ചതായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍. സ്പനിഷ് ഇന്‍ഫ്ലുവന്‍സര്‍ പൗള ഗോനു എന്ന 30കാരിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
തന്റെ കാല്‍മുട്ടിന് നേരത്തെ പരുക്കേറ്റിരുന്നുവെന്നും മുട്ടിന്റെ ചെറിയ ഭാഗം സര്‍ജറിയിലൂടെ ഡോക്ടര്‍മാര്‍ നീക്കിയെന്നുമാണ് യുവതി പറഞ്ഞത്. ഈ ഭാഗം ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് തന്നതായും ഇത് ഉപയോഗിച്ച് ഒരു വിഭവം ഉണ്ടാക്കി കഴിച്ചതായുമാണ് പൗളയുടെ അവകാശവാദം.
തന്റെ ശരീരഭാഗത്ത് നിന്നും മുറിച്ച് മാറ്റിയ ആ ഭാഗം ശരീരത്തില്‍ തന്നെ തിരിച്ച് ചേര്‍ക്കണം എന്ന് പൗള ഗോനു കാമുകനോട് പറഞ്ഞു. തുടര്‍ന്ന് അവന് സമ്മതിക്കുകയും ‘ബൊലോഗ്നെസ്’ എന്ന വിഭവം ഉണ്ടാക്കി കാല് മുട്ടിന്റെ ഭാഗം ഇതില്‍ ഇട്ട് പാചകം ചെയ്യുകയും ചെയ്തു. സോസ് ഉപയോഗിച്ചാണ് ഈ വിഭവം കഴിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ഇതിന്റെ വീഡിയോകള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുകയും വലിയ രീതിയില്‍ ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. ക്ലബ്113 എന്ന യൂട്യൂബ് ചാനലിനോടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്. പൗളയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സുണ്ട്.
The post കാമുകനൊപ്പം ചേര്‍ന്ന് സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചു; വെളിപ്പെടുത്തലുമായി പ്രശസ്ത ഇന്‍ഫ്ലുവന്‍സര്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]