സ്വന്തം ലേഖകൻ കോട്ടയം: പാലാ രാമപുരം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോബി ജോര്‍ജ് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് പൊലീസ് സേന ചീട്ടു കളി സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നിലയില്‍ നിന്നും വീണ് പരിക്കുപറ്റിയാണ് ജോബി ജോര്‍ജ് മരിച്ചത്. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തില്‍ ചീട്ടുകളി സംഘമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എസ്ഐയും സംഘവും ഇവിടെയെത്തിയത്.
വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോബി ജോര്‍ജ് കാല്‍വഴുതി കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് വീണത്. പൊലീസുകാര്‍ ജീവന്‍പണയം വെച്ചും പ്രതിയെ പിടിക്കണമെന്ന് ഹൈക്കോടതി പറഞ്ഞ് നാലാംദിവസമാണ് കോട്ടയത്ത് കൃത്യനിര്‍വഹണത്തിനിടെ സബ് ഇന്‍സ്പെക്ടര്‍ക്ക് ജീവന് നഷ്ടമാകുന്നത്.
ഡ്യൂട്ടിയ്ക്കിടെയുള്ള സംഭവങ്ങളില്‍ അപായം സംഭവിക്കുന്നതില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷമുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സിക്കാനായി പൊലീസ് എത്തിച്ചയാള്‍ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
പൊലീസുകാര്‍ ജീവന്‍പണയം വെച്ചും പ്രതിയെ പിടിക്കണമെന്ന് ഹൈക്കോടതി പറഞ്ഞ് നാലാംദിവസം.അഭിപ്രായപ്പെട്ടത്. ഇത്തരം സന്ദര്‍ഭം ഒരു ഡോക്ടര്‍ പ്രതീക്ഷിക്കുന്നില്ല.
എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ആക്രമണം പ്രതിരോധിക്കാന്‍ പരിശീലനം ലഭിച്ചവരാണ്. ആക്രണം ഉണ്ടായപ്പോള്‍ എല്ലാവരും ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും കോടതി വിമര്‍ശിച്ചിരുന്നു.
ഹൈക്കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെ കൊട്ടാരക്കര സംഭവത്തില്‍ പൊലീസിനെതിരെ പ്രതിപക്ഷവും ബിജെപിയും ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പലപ്പോഴും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ തന്നെ പ്രതികളെ പിടിക്കാനായിപോകേണ്ട
അവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്നും ഇക്കാര്യം ആരും മനസിലാക്കാതെയാണ് വിമര്‍ശിക്കുന്നതെന്നുമുള്ള അഭിപ്രായം പൊലീസ് സേനയില്‍ ശക്തമാണ്. കൊട്ടാരക്കര സംഭവത്തില്‍ പരിശോധനയ്ക്കായി പ്രതി സന്ദീപിനെ പ്രൊസീജിയര്‍ റൂമില്‍ കയറ്റിയപ്പോള്‍ പൊലീസ് എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചിരുന്നു.
പതിനൊന്നു തവണയാണ് പ്രതി വന്ദനയെ കുത്തിയത്. വന്ദനയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയാകണം പൊലീസ് അന്വേഷണം.
ഓരോ സംഭവം ഉണ്ടാകുമ്ബോഴും നടപടിയെടുക്കുമെന്ന് പറഞ്ഞതു കൊണ്ടായില്ല. ഇത് ഒറ്റപ്പെട്ട
സംഭവമെന്ന് പറഞ്ഞു ഒഴിയാനാകില്ല. ഈ അക്രമത്തെ പൊലീസിന് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു.
എന്നാല്‍ മുൻപ് സമാനമായ സംഭവങ്ങളില്‍ സാഹസികമായി അക്രമികളായ പ്രതികളെ നേരിട്ടപ്പോള്‍, സ്ഥലത്തുണ്ടായിരുന്നവര്‍ അത് ചിത്രീകരിച്ച് പ്രചരിപ്പിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് സസ്പെന്ഷന് വരെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടങ്ങളിലും പൊലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയാണ് രാഷ്ട്രീയക്കാരും മറ്റും ചെയ്യുന്നതെന്ന പരിഭവവും സേനയ്ക്കുണ്ട്.
ഇതുസംബന്ധിച്ച് സേനയ്ക്കുള്ളിലെ അമര്‍ഷം വാട്സാപ്പ് സന്ദേസങ്ങളായി കഴിഞ്ഞ രണ്ടു ദിവസമായി പ്രചരിക്കുന്നുണ്ട്. ‘കുത്തുകൊണ്ട് ജീവന് പോയത് ഒരു പോലീസുകാരന്റെ ആയിരുന്നെങ്കില്‍, ഇതിന്റെ നാലിലൊന്ന് ബഹളം ഇവിടെ ഉണ്ടാകുമായിരുന്നില്ല.
ഫേസ്ബുക്കില്‍ ന്യൂസിന്റെ അടിയില്‍ ഹഹ ഇമോജിയും, വികസിത രാജ്യങ്ങളിലെ പോലീസ് പെരുമാറ്റങ്ങളുടെ ക്ലാസ്സും ഉണ്ടായെനെ. പോലീസുകാരന് ശമ്ബളം വാങ്ങുന്നത് ഇതിനോക്കെയാണല്ലോ..’- സേനയ്ക്കുള്ളില്‍ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തിലെ പ്രധാന വരികളാണിത്.മറ്റൊരു വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ, ‘കാക്കിയിട്ടവന്റെ നേരെ കയ്യൊങ്ങിയാല്‍ തനിക്കു നോവില്ല,
കൂട്ടത്തിലൊരുത്തന് ചങ്കില് ചോരയോലിപ്പിച്ചു നിന്നാലും തനിക്ക് നോവില്ല, മാസ്സ് ഡയലോഗ് നടത്തി കയ്യടിവാങ്ങിയവന്പോലും ഇന്ന് പറയുന്നു പോലീസ് പരാജയം, അമേരിക്കന്‍ പോലീസിന്റെ സ്റ്റെന്‍ഗണ്‍ കണ്ട് കോരിത്തരിച്ചവര്‍ ചോദിക്കുന്നു, എന്തേ തോക്കെടുക്കാത്തെ? അബദ്ധത്തില്‍പോലും ഒരു തോക്കുപൊട്ടിയാല് ഒരാള്‍ക്ക് പരിക്കേറ്റാല്‍ ജീവഹാനി സംഭവിച്ചാല്‍ സകല അവകാശ കമ്മീഷനുകള്‍, മെമ്മോ, സസ്പെന്ഷന് വിചാരണ അവസാനം കാരണവന്മാര് സമ്ബാദിച്ചത് വരെ വിറ്റുതുലച്ചു കേസ് നടത്തിരാസലഹരിയില് ഭ്രാന്തമായ മനസുമായി നില്ക്കുന്നവരുടെ മുന്നിലേക്ക് മനോധൈര്യവും ലാത്തിയും മാത്രമായി നിയമം സംരക്ഷിക്കാന്‍ ചാടി ഇറങ്ങുന്നവര്‍ക്ക് സുരക്ഷ വേണ്ടേ? ആട് ആന്റണി കുത്തിക്കൊന്ന മണിയന്‍പിള്ളയും കുത്തേറ്റു മൃതപ്രയനായി ഏറെക്കാലം ജീവിച്ച എസ്.ഐ ജോയിയും, ആരും മെഴുകുതിരി കത്തിച്ചില്ല സിറ്റിംഗ് നടത്തിയില്ല, കമ്മീഷനുകള്‍ കേസെടുത്തില്ല, വിശദീകരണമില്ല, മെമ്മോയില്ല, ജീവന്‍രക്ഷാ നിയമവും ഉണ്ടാക്കിയില്ല കാരണം അവര്‍ പോലീസുകാരല്ലേ..’- വ്യാപകമായി പ്രചരിച്ച വാട്സാപ്പ് സന്ദേശം ഇങ്ങനെ തുടരുന്നു.
പലപ്പോഴും സാഹസികമായാണ് പൊലീസ് പ്രതികളെ പിടികൂടാന്‍ പോകുന്നത്. ജീവന് പോലും നഷ്ടമായേക്കാവുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്ന പൊലീസിന്റെ അവസ്ഥ ആരും മുഖവിലയ്ക്കെടുക്കാറില്ല.
കോട്ടയം രാമപുരത്തെ സംഭവം ഇതില്‍ ഒടുവിലത്തെ ഉദാഹരണമാണെന്ന അമര്ഷംസേനയ്ക്കുള്ളില് ശക്തമാണ്. The post കോട്ടയത്ത് എസ്ഐയുടെ മരണം; പൊലീസുകാര്‍ ജീവന്‍പണയം വെച്ചും പ്രതിയെ പിടിക്കണമെന്ന് ഹൈക്കോടതി പറഞ്ഞ് നാലാംദിവസം.
നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് എസ്.ഐ ജോബി ജോർജ് മരണപ്പെട്ടത് appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]