
സ്വന്തം ലേഖകൻ
ഷാർജ: കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച ആ പന്ത്രണ്ടുകാരിയെ ജീവിതത്തിലേയ്ക്കു മടക്കിയെത്തിച്ചത് ഷാർജാ പൊലീസ്.
ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 12 വയസ്സുകാരിയെ മരണത്തിൽ നിന്നും പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് ഷാർജാ പോലീസ്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പെൺകുട്ടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്നു പെൺകുട്ടി താഴേക്ക് ചാടാൻ ശ്രമിച്ചത് കണ്ട നാട്ടുകാർ പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ പോലീസും നാട്ടുകാരും കുട്ടിയെ താഴേക്ക് ചാടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ കുട്ടിയുടെ ശ്രദ്ധമാറ്റി പെൺകുട്ടി പോലും അറിയാതെ പോലീസുകാർ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് കുട്ടിയെ പുറകിൽ നിന്ന് പിടികൂടുകയായിരുന്നു. അതേസമയം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനുള്ള കാരണത്തെപ്പറ്റി പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]