
ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഉപഹാരങ്ങള്‍ മറിച്ചുവിറ്റെന്ന തോഷിഖാന കേസില്‍ ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാനാകാതെ ഇസ്ലാമാബാദ് പോലീസ്. രണ്ടാം ദിവസവും ലാഹോറില്‍ ഇമ്രാന്റെ വീടിന് മുന്നില്‍ ഇമ്രാന് അനുകൂലികളും പൊലീസും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്.
പ്രതീക്ഷ കോടതിയിലാണെന്ന് ഇമ്രാന് ഖാന് പ്രതികരിച്ചു. ലാഹോര്‍ സമന് പാര്‍ക്കിലെ ഇമ്രാന് ഖാന്റെ വസതിക്ക് മുന്നില്‍ രണ്ടാംദിവസവും പ്രതിഷേധം തുടരുകയാണ്.
ആയിരത്തോളം തെഹ്രികെ ഇന്‍സാഫ് പ്രവര്‍ത്തകരാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നത്. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവുംപ്രയോഗിച്ചു. The post ഇമ്രാന് ഖാനെ തൊടാനാകാതെ പോലീസ് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]