തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ കനത്ത നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മരണ സംഖ്യ 200 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ശക്തമായ കാറ്റിലും മഴയിലും 600ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരിത ബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ ഒഴുകിപ്പോയി. മലാവിയുടെ വാണിജ്യ കേന്ദ്രമായ ബ്ലാന്റൈറിലാണ് ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ ഉള്‍പ്പടെ 158 പേരാണ് ഇവിടെ മാത്രം മരിച്ചത്. ചുഴലിക്കാറ്റ് നാശം വിതച്ച പത്ത് ജില്ലകളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുപടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഫെബ്രുവരി ആദ്യവാരത്തോടെയാണ് തീവ്ര ഉഷ്ണമേഖല ചുഴലിക്കാറ്റായ ഫ്രെഡി രൂപം കൊള്ളുന്നത്. ഫെബ്രുവരി 21ന് മഡകാസ്കറിലും 24ന് മൊസാംബിക്കിലും കാറ്റ് ആഞ്ഞുവീശി. മാര്‍ച്ച് 13നാണ് മലാവിയിലെത്തുന്നത്.
ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് ദുര്ബലമായേക്കുമെങ്കിലും രാജ്യത്തെ തെക്കന്‍ ജില്ലകളില്‍ കാറ്റും മഴയും തുടരുമെന്ന് മലാവിയിലെ പ്രകൃതിവിഭവ കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
The post മലാവിയില്‍ നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്; മരണസംഖ്യ 200 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]