
എയർപോർട്ടിൽ സെക്യൂരിറ്റി സ്ക്രീനനർ ആവാൻ അവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എ.എ.ഐ.
കാർഗോ ലോജിസ്റ്റിക്സ് & അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി സ്ത്രീനറുടെ (ഫ്രെഷർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്.
കരാറടിസ്ഥാനത്തിൽ മൂന്നുവർഷത്തേ ക്കാണ് നിയമനം. ഇന്ത്യയിൽ എവിടെയുമാവാം നിയമനം.
യോഗ്യത: ഏതെങ്കിലും വിഷയ ത്തിൽ 60 ശതമാനം മാർക്കോടെ യുള്ള ബിരുദം/ തത്തുല്യം. (എസ്.
സി., എസ്.ടി. വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി).
ആറുമാസത്തിനുള്ളിൽ പരിശീ ലനം വിജയകരമായി പൂർത്തിയാ ക്കിയിരിക്കണം. ഒരാൾക്ക് പരമാവധി രണ്ട് അവസരങ്ങൾ ഉണ്ടാവും.
ശമ്പളം: പരിശീലന കാലയ ളവിൽ 15,000 രൂപയാണ് പ്പെൻഡ്, ട്രെയിനിങ് വിജയകര മായി പൂർത്തിയാക്കുന്നവർക്ക് ആദ്യവർഷം 30,000 രൂപ ശമ്പളം ലഭിക്കും. തുടർന്നുള്ള വർഷങ്ങ ളിൽ 2000 രൂപ വീതം വർധിപ്പി ച്ചുനൽകും.
പ്രോവിഡന്റ് ഫണ്ട് ആനുകൂല്യവും ലഭിക്കും. പ്രായം: 27 വയസ്സ് കവിയരുത്.
ഉയർന്ന പ്രായപരിധിയിൽ വിമു ക്തഭടർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും അഞ്ചുവർഷവും ഒ.ബി.സി.
വിഭാഗക്കാർക്ക് മൂന്നു വർഷവും വയസ്സിളവുണ്ട്. തിരഞ്ഞെടുപ്പ്: ഷോർട്ലി സ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്ക് വൈദ്യപരിശോധന, എഴുത്തുപ രീക്ഷ, ഇന്ററാക്ഷൻ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തി യാണ് തിരഞ്ഞെടുപ്പ്.
എൻ.സി. സി.- സി ലെവൽ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് എഴുത്തുപരീക്ഷ എഴുതാതെ അടുത്ത ഘട്ടത്തിലേ നേരിട്ട് പ്രവേശിക്കാം.
അപേക്ഷാഫീസ്: 750 രൂപ. വനിതകൾക്കും എസ്.സി., എസ്.
ടി. വിഭാഗക്കാർക്കും ഫീസില്ല.
ഓൺലൈനായി അപേക്ഷിക്ക ണം. അവസാന തീയതി: മാർച്ച് 19.
വിശദവിവരങ്ങൾ www.aicas.aero എന്ന വെബ്സൈറ്റിൽ ലഭ്യ മാണ്. The post എയർപോർട്ടിൽ സെക്യൂരിറ്റി സ്ക്രീനനർ ആവാൻ അവസരം.<br> appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]