

സപ്ലൈകോയിൽ ഇനി മുതൽ 13 ഇനം സബ്സിഡി സാധങ്ങളുടെ വില കൂടും. സബ്സിഡി പരമാവധി 35% വരെ മാത്രമായി ചുരുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ 55% വരെ ഉണ്ടായിരുന്ന സബ്സിഡിയാണ് 35ലേക്ക് താഴ്ത്തുന്നത്. ഇതോടെ വിലയും കൂടും. വിദഗ്ദ്ധ സമിതി ശുപാർശ പ്രകാരം ആണ് മന്ത്രിസഭ സബ്സിഡി കുറക്കാൻ തീരുമാനിച്ചത്. നവംബറിൽ എൽ.ഡി.എഫ് പരിഗണിച്ച ശേഷം ഇത് നടപ്പാക്കുന്നത് നീട്ടിവെച്ചതാണ്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയാണ് 13 ഇനങ്ങൾ. വില വർധന കൊണ്ടുവരുന്നത് ഏഴര വർഷത്തിന് ശേഷമാണ്. സർക്കാരുo സപ്ലൈകോയും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.