കോട്ടയം: സംസ്ഥാനത്ത് നെല്ല് സംഭരണത്തില്‍ വന്‍ തട്ടിപ്പ് നടത്തുന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇടനിലക്കാരായി നില്‍ക്കുന്നവരാണ് തട്ടിപ്പിന് നടത്തുന്നത്. കര്‍ഷകരില്‍ നിന്നും കിഴിവായി വാങ്ങുന്ന നെല്ല് സപ്ലൈകോയില്തന്നെ നല്‍കിയാണ് പണം തട്ടുന്നത്. ഇതിനായി കൃഷി ചെയ്യാത്ത സ്ഥങ്ങളിലും കൃഷി നടക്കുന്നതായി രേഖകള്‍ ഉണ്ടാക്കി. ഓപ്പറേഷന് ബൗള്‍ എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
വര്‍ഷങ്ങളായി ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. കേരളത്തില്‍ കൃഷി ചെയ്യുന്ന അരി മറ്റു സംസ്ഥാനങ്ങളിലേക്ക് മറിച്ച് വില്‍ക്കുന്നതായും കണ്ടെത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വില കുറഞ്ഞ അരി വാങ്ങി മായം ചേര്‍ത്ത് സംസ്ഥാനത്ത് വില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആഴ്ചകളായി രഹസ്യ പരിശോധനകളടക്കം വിജിലന്‍സ് നടത്തിവരുന്നുണ്ട്.
The post ഓപ്പറേഷന് ബൗളുമായി വിജിലന്‍സ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]