
സ്വന്തം ലേഖിക
കോട്ടയം: വൈക്കത്ത് അറുപതുകാരനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഉദയനാപുരം നാനാടം കൊല്ലേരി ഭാഗത്ത് വെട്ടുവഴി വീട്ടിൽ മണിയൻ മകൻ കണ്ണൻ (കുയിൽ 32) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പന്ത്രണ്ടാം തീയതി വൈകിട്ട് ആറര മണിയോടെ നാനാടം കൊല്ലേരി മുക്ക് ഭാഗത്ത് വെച്ച് മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വീട് വാടകയ്ക്ക് എടുത്ത് നൽകുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ നിലനിന്നിരുന്നു.
ഇതിന്റെ പേരില്‍ കൊല്ലേരി മുക്ക് ഭാഗത്ത് വച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, കണ്ണൻ മധ്യവയസ്കനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.ഐ അജ്മൽ ഹുസൈൻ, സി.പി.ഓ മാരായ സാബു, ശിവദാസ പണിക്കർ, അജേന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
The post വൈക്കത്ത് വാക്കുതർക്കത്തെ തുടർന്ന് അറുപതുകാരന് നേരെ ആക്രമണം: ഉദയനാപുരം സ്വദേശി അറസ്റ്റിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]