
തിരുവനന്തപുരം : സോളാർ അഴിമതിയുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുൻ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധി സ്റ്റേ ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി. ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം രൂപ വി.എസ് നൽകണമെന്നായിരുന്നു സബ് കോടതിയുടെ വിധി. ഇത് ചോദ്യം ചെയ്ത് വി.എസ് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് സോളാർ അഴിമതിയിലെ പങ്കിനെക്കുറിച്ച് വി.എസ് പറഞ്ഞത് തനിക്ക് അപകീർത്തി ഉണ്ടാക്കിയെന്നാരൊപിച്ച് ഉമ്മൻചാണ്ടി നൽകിയ കേസിലാണ് വി.എസ് 10 ലക്ഷം രൂപ മാനനഷ്ടം നൽകണമെന്ന് കോടതി വിധിച്ചിരുന്നത്. അഭിഭാഷകരായ ചെറുന്നിയൂർ ശശിധരൻ നായർ, വി.എസ് ഭാസുരേന്ദ്രൻ നായർ, ദിൽമോഹൻ എന്നിവർ മുഖേനയാണ് വി.എസ് അപ്പീൽ ഫയൽ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]