
കൊച്ചി: പൊലീസ് ഏർപ്പെടുത്തിയ നിർദ്ദേശങ്ങളുടെ പേരിൽ ഫ്ലാറ്റ് അസ്സോസിയേഷൻ സദാചാര പൊലീസിംഗ് നടത്തുന്നതായി പരാതി. കൊച്ചി കാക്കനാട്ടെ ഒലിവ് കോർഡ് യാർഡ് ഫ്ലാറ്റ് അസോസിയേഷനെതിരെയാണ് വാടകയ്ക്ക് താമസിക്കുന്ന 64 കുടുംബങ്ങൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുന്ന സമയത്ത് ഭാര്യാഭര്ത്താക്കന്മാരോട് പോലും ദിവസവും വിവാഹിതരാണെന്ന തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയാണെന്ന് പരാതിക്കാര്‍ ഉന്നയിച്ചു. രാത്രി പത്ത് മണിക്ക് ശേഷം വാടകയ്ക്ക് താമസിക്കുന്നവരുടെ ഗസ്റ്റിനേയും അകത്തേക്ക് കടത്തിവിടില്ലെന്ന് അവര്‍ പറയുന്നു. ഓരോ ആളുകളുടേയും വണ്ടി പിടിച്ചുനിര്‍ത്തി പരിശോധിക്കുകയാണെന്നും ചിലര്‍ ഉന്നയിച്ചു.
ഇൻഫോപാർക്കിൽ നിന്ന് ഏറ്റവും അടുത്തുള്ള ഫ്ലാറ്റാണ് ഒലിവ് കോർഡ് യാർഡ്. 5 ടവറുകളിലായി 500 അധികം ഫ്ലാറ്റുകളുണ്ട്. പല ഷിഫ്റ്റുകളിലായി ഐടി ജോലി കഴിഞ്ഞ് എത്തുന്നവർ ക്ഷമയോടെ മറുപടി പറഞ്ഞാലെ ഫ്ലാറ്റ് സമുച്ചത്തിലേക്ക് പ്രവേശിപ്പിക്കൂവെന്നാണ് സ്ഥിതി.
The post ഫ്ളാറ്റ് അസോസിയേഷന്റെ ‘സദാചാര പൊലീസിംഗ്’; പരാതിയുമായി 64 കുടുംബങ്ങള്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]