
യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈലാക്രമണം. ഡിനിപ്രോയിലെ കെട്ടിടസമുച്ചയത്തിലുണ്ടായ ആക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെട്ടു. കീവിലും ഖാർക്കീവിലും ഒഡേസയിലും ആക്രമണം രൂക്ഷം.
സൊളീദാര്‍ നഗരം പിടിച്ചെന്ന് റഷ്യ അവകാശപ്പെട്ടെങ്കിലും യുക്രൈന് നിഷേധിച്ചു. ഖര്‍കീവും ബഖ്മുതും നഗരങ്ങള്‍ കീഴടക്കാന്‍ തീവ്രശ്രമം റഷ്യ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് രാത്രിവൈകിയും ശ്രമം തുടർന്നു. തകർന്ന കെട്ടിടങ്ങൾക്ക് മുന്നിൽ നൂറുകണക്കിന് പേർ തടിച്ചുകൂടി. യുദ്ധത്തെ പ്രതിരോധിക്കാൻ പാശ്ചാത്യരാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ എത്തിക്കണമെന്ന് വ്ളോദിമിർ സെലൻസ്കി അഭ്യർത്ഥിച്ചു.
The post യുക്രെയ്ന് നഗരങ്ങളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം രൂക്ഷം; 12 മരണം; 64 പേര്‍ക്ക് പരുക്ക് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]