
കൊച്ചി; എസ്ഐ പരുഷമായി പെരുമാറിയതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ വിശ്രമമുറിയിൽ കയരി വാതിലടച്ചു. ഏറെ നേരെ കഴിഞ്ഞ് തുറക്കാതിരുന്നതിനെ തുടർന്ന് എസ്ഐ ഉൾപ്പടെയുള്ളവർ ചേർന്ന് വാതിൽ ചവിട്ടിത്തുറന്നു. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവവമുമായി ബന്ധപ്പെട്ട് എസ്ഐ ജിന്സണ് ഡൊമിനിക്കിനെതിരേ പൊലീസുകാരി പരാതി നൽകി.
ശനിയാഴ്ച രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. ഓരോ ദിവസം ഡ്യൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ്ഐ പരുഷമായി പെരുമാറി എന്നാണ് വനിതാ സിപിഒയുടെ പരാതി. ക്യാബിനില്‍നിന്ന് ഇറക്കിവിട്ടെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ വിഷമത്തില്‍ വനിതാ സിപിഒ തൊട്ടടുത്തുള്ള വിശ്രമമുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു.
ഏറെ നേരമായിട്ടും ഇവർ വാതിൽ തുറന്നില്ല. സഹപ്രവർത്തകർ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെയാണ് എസ്ഐയും മറ്റു രണ്ടുപേരും ചേര്‍ന്ന് മുറി ചവിട്ടിത്തുറന്നത്. സംഭവം വിവാദമായതോടെ ഡെപ്യൂട്ടി കമ്മിഷണറുടെ അടക്കം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.
The post എസ്ഐ ദേഷ്യപ്പെട്ടു, ഇറക്കിവിട്ടു; വിശ്രമമുറിയിൽ കയറി കതകടച്ചിരുന്ന് പൊലീസുകാരി; വാതിൽ ചവിട്ടിത്തുറന്നു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]