
ആലപ്പുഴ: അശ്ലീല വീഡിയോ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്കൊരുങ്ങി സിപിഐഎം. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായ പിഡി ജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഐഎം തീരുമാനിച്ചത്.
പരാതിക്കാരികളെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായ പിഡി ജയനോട് വിശദീകരണം തേടും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജയനെതിരെ നടപടിയുമുണ്ടാകും. പരാതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് സോണക്കെതിരായ പരാതിക്കാരികളുടെ കുടുംബാംഗങ്ങളെയും ജയൻ ഭീഷണിപ്പെടുത്തിയിരുന്നു. സോണയെ പിന്തുണച്ച് ജയൻ ഫേസ് ബുക്കിൽ പോസ്റ്റുമിട്ടു.
സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചെന്നുള്പ്പടെയുള്ള പരാതികള്‍ സംസ്ഥാന കമ്മിറ്റിക്കാണ് ലഭിച്ചത്. തുടര്‍ന്ന് രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് പരാതി അന്വേഷിക്കുകയായിരുന്നു. രണ്ടുമാസം മുമ്പായിരുന്നു സംഭവം. സോണ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്ന് പാര്‍ട്ടിയില്‍ സ്ത്രീയുടെ പരാതിയുയര്‍ന്നിരുന്നു. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു. സഹപ്രവര്‍ത്തകയുടെ അടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് സോണയുടെ ഫോണിലുണ്ടായിരുന്നത്.
The post അശ്ലീല വീഡിയോ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സംഭവം; കൂടുതല്‍ നടപടികളുമായി സിപിഐഎം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]