
മണിക്കൂറുകൾ വ്യായാമത്തിനു വേണ്ടി ചെലവിടുകയും കർശനമായ ഡയറ്റ് പിന്തുടരുകയും ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ?. അനാരോഗ്യകരമായ ഭക്ഷണം ശീലം മാത്രമല്ല വയറിലെ കൊഴുപ്പിന് കാരണമെന്ന് ആദ്യം അറിയുക.
വയറിലെ കൊഴുപ്പ് പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളുടെ അപകട സാധ്യത വർധിപ്പിക്കും. ശൈത്യകാലത്ത് വ്യായാമം ചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടായിരിക്കും, കൂടാതെ പല ഭക്ഷണങ്ങളും ശരീരഭാരം വർധിപ്പിക്കുന്നതിന് ഇടയാക്കും.
വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ ചില ടിപ്സുകൾ നോക്കാം
1) ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം ആരംഭിക്കുക. ഇത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും വയർ നിറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ദിവസം മുഴുവൻ ആവശ്യമുള്ളപ്പോഴൊക്കെ ചെറുചൂടുള്ള വെള്ളം കുടിക്കാം.
2)വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് യോഗ. ദിവസവും 12 സൂര്യനമസ്കാരങ്ങളും കപൽഭതി പ്രാണായാമവും ചെയ്യുക. ഇത് രക്തചംക്രമണവും ദഹനവും മെച്ചപ്പെടുത്തുന്നു.
3) പഞ്ചസാരയുടെ ഉപഭോഗം കുറയ്ക്കുക പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് കൂടുതൽ ദോഷകരമാണ്.
4) ഭക്ഷണത്തിൽ മുട്ട, മത്സ്യം, പരിപ്പ്, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവ പോലുള്ള പ്രോട്ടീൻ ഉൾപ്പെടുത്തുക. 25-30% പ്രോട്ടീൻ കലോറി കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
5)നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ സംതൃപ്തി കൂട്ടുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
6) 30 മിനിറ്റ് വേഗത്തിൽ നടക്കുക. വയറിലലെ കൊഴുപ്പ് കത്തിക്കാനുള്ള ഫലപ്രദമായ മാർഗമാണിത്.
The post വയറിലെ കൊഴുപ്പാണോ നിങ്ങളുടെ പ്രശ്നം ? എങ്കിൽ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാം, ചില ടിപ്സുകൾ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]