
കൊല്ലം: രാജ്യത്തെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം. പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ അട്ടിമറിയ്ക്കാനും, മൂല്യങ്ങള്‍ തകര്‍ക്കാനുമുള്ള ശ്രമങ്ങളെ ഇല്ലാതാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി.
10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാന്‍ കഴിഞ്ഞതോടെയാണ് രാജ്യത്തെ സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരത ജില്ലയെന്ന ഖ്യാനി കൊല്ലത്തിന് ലഭിക്കുന്നത്. രാജ്യത്തെ സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചു.
നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയാണ് കൊല്ലമെന്ന് മുഖ്യമന്ത്രി. ഭരണനിര്‍വ്വഹണം ഭരണഘടനയ്ക്ക് അനിരൂപകരണം ആകണം.അല്ലാത്ത പക്ഷം ഭരണഘടനയെ നശിപ്പിക്കാന്‍ കഴിയും അത്തരം ശ്രമങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ജില്ലാപഞ്ചായത്തും ആസൂത്രണസമിതിയും കിലയും ചേര്‍ന്ന് ‘ദി സിറ്റിസണ്‍’ കാമ്പെയിനിലൂടെയാണ് സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത പദ്ധതി പൂര്‍ത്തീകരിച്ചത്.ജില്ലയിലെ ഏഴുലക്ഷം കുടുംബങ്ങളിലെ 23 ലക്ഷം പൗരന്മാര്ക്കാണ് ഭരണഘടനാ സാക്ഷരത നല്കാന് ലക്ഷ്യമിട്ടത്. 90 ശതമാനത്തിലധികം പേര്‍ക്കും ഭരണഘടനയെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും ജില്ലയില്‍ പൂര്‍ത്തീകരിച്ചു.ചടങ്ങില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
The post സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതനേടുന്ന രാജ്യത്തെ ആദ്യ ജില്ലയായി കൊല്ലം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]