
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളില്‍ വികസനവും രാഷ്ട്രീയവും ഒരേപോലെ ചര്‍ച്ചയാകുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചതിന് ശേഷം പുതുപ്പള്ളിയിൽ മത്സരക്കളം തെളിയുകയാണ്. പുതുപ്പള്ളിയുടെ വികസന കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവര്‍ അതില്‍ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞെന്നാണ് ജെയ്കിന്റെ പക്ഷം.
യു ഡി എഫിന്റെ കയ്യില്‍ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിര്‍മ്മാണവും ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ലെന്നും ഇടത് സ്ഥാനാര്‍ഥി ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
ജനങ്ങളില്‍ നിന്ന് ഉയരുന്ന വികസനം എന്ന ചോദ്യത്തില്‍ നിന്ന് മണ്ഡലത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്നവര്‍ ഒളിച്ചോടുകയാണ്. എങ്കിലും നമ്മള്‍ക്ക് നിരന്തരം ഈ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കാമെന്നും ജെയ്ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.
ജെയ്കിന്റെ കുറിപ്പ്
വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് സജീവമായി ഇടപെട്ടു തുടങ്ങിയനാള്‍ മുതല്‍ നിങ്ങള്‍ ഒരോത്തരുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നമ്മള് ഒത്തൊരുമിച്ചാണ് പ്രളയകാലത്തും, കൊവിഡ് മഹാമാരിയുടെ കാലത്തും ദുരന്തങ്ങളില്‍ നിന്ന് കരകയറിയത്. നാടിന്റെയും നാട്ടുകാരുടെയും നന്മമാത്രമായിരുന്നു അന്ന് നമ്മുടെ മനസില്‍ ഉണ്ടായിരുന്നത്. വികസനത്തിലും അങ്ങനെയൊരു ഒത്തൊരുമയാണ് പുതുപ്പള്ളിക്ക് ഇനിയെങ്കിലും വേണ്ടത്. പുതുപ്പള്ളിയുടെ വികസന കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവര്‍ അതില്‍ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞു. യു ഡി എഫിന്റെ കയ്യില്‍ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിര്‍മ്മാണവും ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല.
അതു തിരുത്താനുള്ള അവസരമാണ് ഒരു സമ്മതിദായകനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ്. പുതുപ്പള്ളിയുടെ വോട്ടര്‍മാര്‍ അങ്ങനെ ചിന്തിച്ചു തുടങ്ങി എന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് അനുഭവവേദ്യമായത്. ഇന്നലത്തെ റോഡ് ഷോയ്ക്ക് ശേഷം വീടുകളില്‍ എത്തിയപ്പോഴും, ഇന്ന് ആരാധനലങ്ങളിലും പൊതുഇടങ്ങളിലും ആളുകളുമായി സംവദിച്ചപ്പോള്‍ അവരില്‍ നിന്ന് ഉയര്‍ന്നു വന്നതും ഇതേ കാഴ്ച്ചപ്പാട് തന്നെയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഈ വികാരം ദൃശ്യമായി തുടങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ അത് കൂടുതല്‍ പ്രകടമായിക്കഴിഞ്ഞു. ഇതൊരു മാറ്റത്തിന്റെ സൂചനയാണ് എന്നു ബോധ്യമാവുന്നു. ജനങ്ങളില്‍ നിന്ന് ഉയരുന്ന വികസനം എന്ന ചോദ്യത്തില്‍ നിന്ന് മണ്ഡലത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്നവര്‍ ഒളിച്ചോടുകയാണ്. എങ്കിലും നമ്മള്‍ക്ക് നിരന്തരം ഈ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കാം.
The post നമ്മള് ഒത്തൊരുമിച്ചാണ് പ്രളയകാലത്തും, കൊവിഡ് മഹാമാരിയുടെ കാലത്തും ദുരന്തങ്ങളില്‍ നിന്ന് കരകയറിയത്; നാടിന്റെയും നാട്ടുകാരുടെയും നന്മമാത്രമായിരുന്നു അന്ന് നമ്മുടെ മനസില്‍ ഉണ്ടായിരുന്നത്; വികസനത്തിലും അങ്ങനെയൊരു ഒത്തൊരുമയാണ് പുതുപ്പള്ളിക്ക് ഇനിയെങ്കിലും വേണ്ടത്… ; ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് ജെയ്ക് സി തോമസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]