
മലപ്പുറം∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈൻ നടത്തിയ പ്രവചന മത്സരത്തിൽ ജേതാവായ നിലമ്പൂർ സ്വദേശി എം.ജംഷീറിനു സമ്മാനമായ മൊബൈൽ ഫോൺ കൈമാറി. മലപ്പുറം മനോരമയിൽ നടന്ന ചടങ്ങിൽ നിലമ്പൂർ എംഎൽഎ
സമ്മാനം നൽകിയത്.
മലയാള മനോരമ മലപ്പുറം യൂണിറ്റ് പോപ്പീസ് ബേബി കെയറുമായി ചേർന്നു സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ ജേതാവായ മങ്കട
പള്ളിപ്പുറം സ്വദേശി കെ.വി.ഹമീദ്, പ്രോത്സാഹന സമ്മാനം നേടിയ ഫഹുവ മറിയം, ഭദ്ര എസ്.കുമാർ, അനന്യ ഗിരീഷ്, എം.തസ്നീം, പി.മറിയാമു, സലില പ്രവീൺ, ശാന്തി, കെ.നബീല, ഷിയോണ സലീം, കെ.സാജിത എന്നിവർക്കുമുള്ള സമ്മാനങ്ങളും എംഎൽഎ വിതരണം ചെയ്തു.
ചടങ്ങ് ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. മനോരമ മലപ്പുറം കോഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ അധ്യക്ഷത വഹിച്ചു.
പോപ്പീസ് ബേബി കെയർ മാനേജിങ് ഡയറക്ടർ ഷാജു തോമസ്, മനോരമ ചീഫ് റിപ്പോർട്ടർ ഫിറോസ് അലി, മനോരമ ഓൺലൈൻ ബ്രാൻഡിങ് അസി. മാനേജർ വിനയ്ദാസ്, സർക്കുലേഷൻ എക്സിക്യുട്ടീവ് അനൂപ് ബേബി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]