
തിരുവനന്തപുരം∙
അനധികൃതമായി നിയമനങ്ങൾ നടത്തിയെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം. മേയറുടെ ഡയസിൽ കയറിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട
പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കാൻ നടപടികൾ തുടങ്ങി.
കോർപറേഷൻ ആരോഗ്യവിഭാഗത്തിൽ ശുചീകരണത്തൊഴിലാളികളെ നിയമിക്കാനുള്ള പിഎസ്സി പട്ടികയിൽ സിപിഎമ്മിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. പട്ടികയിൽ ഒരു കൗൺസിലർ, മറ്റൊരു കൗൺസിലറുടെ ബന്ധു, കോർപറേഷനിലെ താൽക്കാലിക ജീവനക്കാരി തുടങ്ങിയവർ പട്ടികയിലുള്ളതായി ബിജെപി ആരോപിച്ചു.
ഇത് ചട്ടവിരുദ്ധമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
രാവിലെ കോർപറേഷൻ സെക്രട്ടറിയുടെ ഓഫിസിലേക്ക് സമരക്കാർ തള്ളിക്കയറി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഉച്ചയ്ക്ക് ചേർന്ന കൗൺസിൽ യോഗത്തിലും പ്രതിഷേധമുണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]