
സ്വന്തം ലേഖകൻ
കോട്ടയം: റബ്ബർ ബോർഡ് പബ്ലിസിറ്റി ആൻറ് പബ്ലിക് റിലേഷൻ റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ.നാരായണൻ നായർ (82) അന്തരിച്ചു. സംസ്ക്കാരം നാളെ ഉച്ചക്ക് 1 മണിക്ക് കോട്ടയം യൂണിയൻ ക്ലബ്ബിനു സമീപം പെരുമണ്ണൂർ വീട്ടു വളപ്പിൽ.
ഭാര്യ: കടപ്ര അറയ്ക്കൽ കുടുംബാംഗം പരേതയായ എൻ. രമാദേവി (റിട്ടയേർഡ് പ്രിൻസിപ്പൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ, കിടങ്ങൂർ).
മക്കൾ: ലക്ഷ്മി എൻ.നായർ, പാർവ്വതി എൻ.നായർ. മരുമക്കൾ : കോട്ടയം മേവാട് ഗോപീകൃഷ്ണൻ തമ്പി, തലയോലപ്പറമ്പ് പത്മനാഭ ഭവൻ രാജീവ് ആർ.നായർ.
പരേതൻ ദീർഘകാലം റബ്ബർ ബോർഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യാ റബ്ബർ ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് , തിരുനക്കര എൻ.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
The post റബ്ബർ ബോർഡ് പബ്ലിസിറ്റി ആൻറ് പബ്ലിക് റിലേഷൻ റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ.നാരായണൻ നായർ നിര്യാതനായി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]