
പാരീസ്: ഫ്രാൻസിൽ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഞ്ച് വർഷത്തെ പോസ്റ്റ്-സ്റ്റഡി വിസ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസിൽ പറഞ്ഞു. പാരീസിലെ ലാ സെയിൻ മ്യൂസിക്കേലിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാൻസ് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ തന്റെ ഫ്രഞ്ച് സന്ദർശനം പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫ്രാൻസ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ തൊഴിൽവിസ നൽകുന്നതിന് തീരുമാനം സ്വീകരിച്ചിരുന്നു. ഇത്തവണത്തെ സന്ദർശനത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഞ്ച് വർഷത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ നൽകാനാണ് തീരുമാനം. നിലവിൽ ഫ്രാൻസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദീർഘകാല വിസ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ഫ്രാൻസിന്റെ ദേശീയ ദിന പരേഡിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതിഫലനമാണ്. യുപിഐയിൽ ഇന്ത്യ നേടിയ വളർച്ചയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഫ്രാൻസിൽ ഇന്ത്യയുടെ യുപിഐ ഉപയോഗിക്കുന്നതിന് കരാർ ഉണ്ടാക്കിയെന്നും ഇത് ഈഫൽ ടവറിലെ പേയ്മെന്റിൽ ആദ്യം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇനിമുതൽ ഈഫൽ ടവർ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുപിഐ വഴി ഇന്ത്യൻ രൂപയിൽ പണമടയ്ക്കാൻ സാധിക്കും. ഇന്ത്യയും ഫ്രാൻസും കാലങ്ങളായി പുരാവസ്തു സംബന്ധമായ ദൗത്യങ്ങൾ നടത്തുന്നു. വളരെ കുറച്ചപേർക്ക് മാത്രമേ ഇത് അറിയൂ ഡിജിറ്റൽ മേഖലയിലെ വികസനമാണ് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന മറ്റൊരു കാര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പാരീസിലെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. പ്രധാനമന്ത്രിയെ ഫ്രാൻസ് ആചാരപരമായി സ്വീകരിച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണർ’ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ഇന്ന് ബാസ്റ്റിൽഡേ പരേഡിൽ അതിഥിയായി പങ്കെടുക്കും. ഇന്ത്യ-ഫ്രാൻസ് നയതന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികത്തിന്റെ ആഘോഷം കൂടിയാണ് ഈ സന്ദർശനം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]