
സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസിന് കീഴില്‍ പട്ടികവര്‍ഗ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമമാക്കുന്നതിനും പട്ടികവര്‍ഗകാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി പൂമാല, കട്ടപ്പന, പീരുമേട്, ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ കീഴില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കപ്പെടുന്നതിന് എംഎസ്ഡബ്യൂ അല്ലെങ്കില്‍ എംഎ സോഷ്യോളജി അല്ലെങ്കില്‍ എംഎ ആന്ത്രപ്പോളജി പാസായ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികവര്‍ഗക്കാരില്‍ നിന്നും മതിയായ അപേക്ഷകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പട്ടികജാതിയില്‍പ്പെട്ട അപേക്ഷകരെയും പരിഗണിക്കും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൂടിക്കാഴ്ച്ച നടത്തിയായിരിക്കും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. അപേക്ഷ ഫോം www.stdd.kerala.gov.in സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിന്റെ പരിധിയിലുള്ള അപേക്ഷകര്‍ പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 31 നകം തൊടുപുഴ മിനിസിവില്‍ സ്റ്റേഷനിലുള്ള ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷ സംയോജിത പട്ടിക വര്‍ഗ വികസന പ്രോജക്ട് ഓഫീസ്, ഇടുക്കി, മിനി സിവില്‍ സ്റ്റേഷന്, ന്യൂ ബ്ലോക്ക്-ഒന്നാം നില, തൊടുപുഴ, പിന്-685584 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. ഫോണ്‍-04862222399 ,295799. ഇ-മെയില്‍: [email protected]
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]