
ഖത്തര്‍ ഗ്യാസില്‍ നിരവധി ഒഴിവുകള്‍. എല്ലാ രാജ്യങ്ങളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു പോലെ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഖത്തര്‍ ഗ്യാസിന്റെ ഏറ്റവും വലിയ പ്രത്യേകത.
മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് നിലവില്‍ ഇവിടെ ജോലി ചെയ്യുന്നത്. വ്യത്യസ്ത സംസ്കാരിക വിഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സംഭാവനകളെ വിലമതിക്കുകയും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളെ ടീമില്‍ ചേരാൻ കമ്ബനി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നിക്കല്‍ റോളുകള്‍, പ്രോജക്റ്റ് മാനേജ്മെന്റ്, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റയിന്‍സ് ഹെല്‍ത്ത്, സേഫ്റ്റി, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംങ്, ഹ്യൂമൻ റിസോഴ്സസ്, സപ്ലെ ചെയിന്‍ ആന്‍ഡ് പ്രൊക്യൂര്‍മെന്റ്, വിവരസാങ്കേതികവിദ്യ, നിയമം, മാര്‍ക്കറ്റിങ് ആന്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകളിലായിട്ടാണ് കമ്ബനി പുതിയ ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്.
ഈ ജോലികള്‍ക്ക് പുറമെ കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാല്‍ മറ്റ് നിരവധി ഒഴിവുകള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ താല്പര്യമുള്ള ജോലികളിലേക്ക് അപേക്ഷിക്കാനും സാധിക്കും. നിങ്ങളുടെ അപേക്ഷ കമ്ബനി സ്വീകരിച്ച് കഴിഞ്ഞാല്‍ ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഇ-മെയില്‍ ലഭിക്കും. തുടര്‍ന്ന് ഓണ്‍ലൈന്‍ അഭിമുഖം ഉള്‍പ്പെടയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും നിയമനം ലഭിക്കുക.
ചില ജോലികള്‍ ഖത്തര്‍ വംശജര്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ്. അതിലേക്ക് മറ്റ് രാജ്യക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഇക്കാര്യം വെബ്സൈറ്റില്‍ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കും. ഓരോ ജോലിയുടേയും ഉത്തരവാദിത്തം, യോഗ്യത, മറ്റ് പ്രത്യേകതകള്‍ എന്നിവയും വെബ് സൈറ്റില്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ആകര്‍ഷകമായ ശമ്ബളോത്തോടൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും ഖത്തര്‍ ഗ്യാസിലെ തൊഴില്‍ നേടിയെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
ജീവനക്കാര്‍ക്ക് വിസ, വിമാന ടിക്കറ്റ്, ഭക്ഷണം, താമസം എന്നിവ സൗജന്യമായി നല്‍കും. റിട്ടയര്‍മെന്റ് പ്ലാൻ, നിശ്ചിത കാലയളവിലെ വിനോദ അവസരങ്ങള്‍ എന്നിവയും കമ്ബനി തൊഴിലാളികള്‍ക്കായി ഒരുക്കുന്നു. സീനിയര്‍ സ്റ്റാഫിന് 37 പ്രവര്‍ത്തി ദിവസങ്ങളോട് കൂടിയ വാര്‍ഷിക ലീവ് പാക്കേജും നോണ്‍-സീനിയര്‍ സ്റ്റാഫിന് 24 പ്രവൃത്തി ദിവസങ്ങളോട് കൂടിയ ലീവും ഖത്തര്‍ ഗ്യാസ് അനുവദിക്കും.
ഗതാഗത അലവൻസ്, പലിശ രഹിത കാര്‍ ലോണ്‍ സൗകര്യം, വിദ്യാഭ്യാസ സഹായം, പരിശീലനം, പ്രമോഷണല്‍ അവസരങ്ങള്‍, തൊഴിലാളിയുടേയും കുടുംബത്തിന്റേയും ആരോഗ്യ പരിരക്ഷ തുടങ്ങിയവയും കമ്ബനി ഉറപ്പ് വരുത്തുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]